Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേത്രപരിശോധനയും ആധുനിക നേത്ര ചികിത്സാ പദ്ധതിയും നടത്തി.
11/01/2017

വൈക്കം: ശുശ്രത കണ്ണാശുപത്രി, കാക്കനാട് ദൃഷ്ടി ചാരിററബിള്‍ സൊസൈററി, വൈക്കം നഗരസഭിയിലെ 7, 8 വാര്‍ഡുകള്‍ എന്നിവയുടെ സംയുക്ത സഹകരണത്തില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ സമഗ്ര ആരോഗ്യ പദ്ധതിയുടെ സഹായത്താല്‍ നേത്രപരിശോധനയും ആധുനിക നേത്ര ചികിത്സാ പദ്ധതിയും നടത്തി. വാര്‍ഡു കൗണ്‍സിലര്‍ ഷിബി സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യാമ്പ് 7-ാം വാര്‍ഡുകൗണ്‍സിലര്‍ അനൂപ് വി ഉദ്ഘാടനം ചെയ്തു. ഡോ. വര്‍ഗ്ഗീസ് എബ്രഹാം ക്യാമ്പ് വിശദീകരണം നടത്തി. ബി ശ്രീജിത്ത്, വിനോദ് കുമാര്‍, വത്സല, സരസ്വതിയമ്മ എന്നിവര്‍ പ്രസംഗിച്ചു.