Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൂറിസം ഫെസ്റ്റ് ഏപ്രില്‍ 7 മുതല്‍ 10 വരെ നടക്കും
11/01/2017

വൈക്കം: വൈക്കം ടൂറിസം ഫെസ്റ്റ് ഏപ്രില്‍ 7 മുതല്‍ 10 വരെ നടക്കും. വിവിധ സെമിനാറുകള്‍, ഭക്ഷ്യമേള, കാര്‍ഷിക പ്രദര്‍ശനം, കലാസന്ധ്യ, വിപണനമേള, സാംസ്‌ക്കാരിക ഘോഷയാത്ര, സംസ്ഥാന വോളിബോള്‍ മത്സരം, പരമ്പരാഗത തൊഴിലുകളുമായി ബന്ധപ്പെട്ട മത്സരങ്ങള്‍, നഗരസഭ ടൂറിസം ഡയറക്ടറി പ്രകാശനം തുടങ്ങി വിവിധ പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും. സത്യഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. ടൂറിസം കമ്മററി കണ്‍വീനര്‍ കെ രൂപേഷ്‌കുമാര്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. എ സി മണിയമ്മ, പി ശശിധരന്‍, ഇന്ദിരാദേവി, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, സ്‌കൂളുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുള്‍പ്പെട്ട 101 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. അനില്‍ ബിശ്വാസ് (ചെയര്‍മാന്‍), കെ രൂപേഷ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളാണ്. കഴിഞ്ഞ വര്‍ഷമാണ് വൈക്കം ടൂറിസം ഫെസ്റ്റ് ആരംഭിച്ചത്.