Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-വെച്ചൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ഐ.എന്‍.ടി.യു.സി തലയാഴം മണ്ഡലം കമ്മിററി
11/01/2017

വൈക്കം: അപകടങ്ങള്‍ നിത്യസംഭവമാകുന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ഐ.എന്‍.ടി.യു.സി തലയാഴം മണ്ഡലം കമ്മിററി ആവശ്യപ്പെട്ടു. ഉല്ലല ഭാഗത്തെ റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ നിരന്തരം അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റോഡ് പുനര്‍നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും കരാറുകാരനും പൊതുമരാമത്ത് അധികൃതരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അധ്യക്ഷത വഹിച്ചു. ടി.ബി ചന്ദ്രബോസ്, യു.കെ സജീവ്, ഇ.എം വിശാല്‍, കാര്‍ത്തികേയന്‍, ഭുവനചന്ദ്രന്‍, മുരളീധരന്‍, രാജപ്പന്‍ ചിററാത്തറ, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.