Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ടിനെ നിയമിക്കാനും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി
15/12/2015
താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ടിനെ നിയമിക്കാനും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. ഡോക്ടര്‍മാരുടെ അഭാവംമൂലം ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ താളംതെററുന്ന ഗുരുതരമായ സ്ഥിതിവിശേഷം കെ.അജിത്ത് എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും എന്നാല്‍ ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് യുവജനസംഘടനകള്‍ ആശുപത്രിക്ക് മുന്നില്‍ പ്രക്ഷോഭസമരം ആരംഭിച്ചകാര്യവും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പി.എസ്.സിയില്‍ നിന്നും ഡോക്ടര്‍മാര്‍ എത്തുമ്പോള്‍ പൂര്‍ണമായും ഒഴിവുകള്‍ നികത്താമമെന്നും, സൂപ്രണ്ട് ഉള്‍പ്പെടെ ഏതാനും പേരെ അടിയന്തിരമായി നിയമിച്ച് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുമെന്നുമാണ് മന്ത്രി അറിയിച്ചത്. പലതവണ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയത്തിന് ഇനിയും പരിഹാരം ഉണ്ടായില്ലെങ്കില്‍ വൈക്കത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ 20 മുതല്‍ പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.