Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഡ്മിനിസ്‌ട്രേററീവ് ഓഫീസ് ഉപരോധിച്ചു.
15/12/2015
എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിററി നടത്തിയ താലൂക്ക് ആശുപത്രി അഡ്മിനിസ്‌ട്രേററീവ് ഓഫീസ് ഉപരോധസമരം ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ ആശുപത്രി അഡ്മിനിസ്‌ട്രേററീവ് ഓഫീസ് ഉപരോധിച്ചു. 32 ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള ആശുപത്രിയില്‍ 23 ഡോക്ടര്‍മാര്‍ മാത്രമെയുള്ളൂ. അതില്‍ തന്നെ പത്തില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമേ ഡ്യൂട്ടി ചെയ്യുന്നുള്ളൂ. ഇവരില്‍ പലരും പലപ്പോഴും അവധിയിലാണ്. സര്‍ജറി-നേത്ര-ശിശുരോഗ വിഭാഗങ്ങളുടെ പ്രവര്‍ത്തനവും സുഗമമല്ല. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട സൂപ്രണ്ടുപോലും ഇല്ലാത്ത അവസ്ഥയിലാണ്. ഓഫീസ് പ്രവര്‍ത്തനമാകട്ടെ കുത്തഴിഞ്ഞ നിലയിലാണ്. പോരായ്മകള്‍ ചോദിച്ചാല്‍ തെററിദ്ധരിപ്പിക്കുന്ന മറുപടികളാണ് ലഭിക്കുന്നത്. നിത്യേന ആയിരക്കണക്കിന് രോഗികളാണ് ഇവിടെ എത്തിച്ചേരുന്നത്. താലൂക്ക് ആശുപത്രിയുടെ ഈ ശോച്യാവസ്ഥയില്‍ ഏറെ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ രോഗികളാണ്. പലപ്പോഴും സാധാരണ രോഗങ്ങള്‍ക്കുപോലും ചികിത്സക്കായി കിലോമീറററുകള്‍ അകലെയുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടാണ്. താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള ഡോക്ടര്‍മാര്‍ ഡ്യൂട്ടി ഫലപ്രദമായി വിനിയോഗിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ഇത് നിര്‍വഹിക്കുന്നതില്‍ ഹോസ്പിററല്‍ മാനേജ്‌മെന്റ് പരാജയമാമണെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. വലിയകവലയില്‍ നിന്ന് പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ അഡ്മിനിസ്‌ട്രേററീവ് ഓഫീസ് ഉപരോധിച്ചത്. വിഷയത്തിന് പരിഹാരമുണ്ടാകാതെ പിരിഞ്ഞുപോകില്ലെന്ന് പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ ഡി.എം.ഒ, ആരോഗ്യവകുപ്പ് ഉന്നതാധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ എ.ഐ.വൈ.എഫ് ഉന്നയിച്ച ആവശ്യം പരിഗണിക്കാമെന്നും 20നകം കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്നും ഉറപ്പുലഭിച്ചതിനെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. അധികാരികള്‍ ഉറപ്പുലംഘിക്കുകയാണെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാനും 21 മുതല്‍ ആശുപത്രിക്ക് മുന്നില്‍ റിലേ സത്യഗ്രഹം ആരംഭിക്കാനും എ.ഐ.വൈ.എഫ് നേതൃയോഗം തീരുമാനിച്ചു. ഉപരോധസമരം ജില്ലാസെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ്, സെക്രട്ടറി എസ്.ബിജു, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, എം.പി സാനു, സി.കെ ആശ, അഡ്വ. എം.ജി രഞ്ജിത്ത്, പി.എസ് അര്‍ജുന്‍ എന്നിവര്‍ പ്രസംഗിച്ചു. അജിക്കുട്ടന്‍, കെ.എ കാസ്‌ട്രോ, ശരത്കുമാര്‍, അപ്പു, പി.ഡി സാബു, എസ്.സോനു, സോണിഷ്, ശ്യാം എന്നിവര്‍ നേതൃത്വം നല്‍കി.