Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ നാല്‍പ്പത് മണി ആരാധനയും വി.യൗസേപ്പിതാവിന്റെ വിവാഹ തിരുനാളും ഇന്നു മുതല്‍ 24 വരെ നടക്കും
06/01/2017

വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ നാല്‍പ്പത് മണി ആരാധനയും വി.യൗസേപ്പിതാവിന്റെ വിവാഹ തിരുനാളും ഇന്നു മുതല്‍ 24 വരെ നടക്കും. ഇന്നു രാവിലെ 6.30ന് മാണ്ഡ്യ രൂപത മെത്രാന്‍ മാര്‍ ആന്റണി കരിയിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ വി.കുര്‍ബാന, തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, വൈകിട്ട് 4ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് അസി.വികാരി റവ. ഫാ.സനു പുതുശ്ശേരിയുടെ നേതൃത്വത്തില്‍ പൊതു ആരാധനയും ദിവ്യകാരുണ്യ സന്ദേശവും തുടര്‍ന്ന് വി.കുര്‍ബാനയും നടക്കും. 7ന് രാവിലെ 6.30ന് മുട്ടം സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് വികാരി വെരി.റവ.ഫാ.പോള്‍ മാടന്റെ നേതൃത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും വൈകുന്നേരം 4ന് പാല സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാത്യു കുര്യാക്കോസ് മഠത്തിലിന്റെ നേതൃത്വത്തില്‍ പൊതു ആരാധനയും ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ റവ.ഫാ.പോള്‍ കൈത്തോട്ടുങ്കലിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ സന്ദേശവും, വി.കുര്‍ബാനയും നടക്കും. നാല്‍പ്പത് മണി ആരാധനയുടെ സമാപന ദിവസമായ 8ന് രാവിലെ 7ന് ഗൊരഖ്പൂര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ ഡൊമിനിക് കോക്കാട്ടിന്റെ നേതൃത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും വൈകുന്നേരം 4ന് അമേരിക്ക ന്യൂജഴ്‌സിലെ ഡിവൈന്‍ റീട്രീറ്റ് സെന്ററിലെ റവ.ഫാ.സെബാസ്റ്റ്യന്‍ അഞ്ചുമുറിയുടെ നേതൃത്വത്തില്‍ പൊതു ആരാധനയും ദിവ്യകാരുണ്യ സന്ദേശവും ദിവ്യകാരുണ്യ പ്രദക്ഷിണവും തുടര്‍ന്ന് കൂര്‍ബാനയും നടക്കും. ജനുവരി 10 മുതല്‍ 19 വരെ നൊവേന ദിനങ്ങള്‍ ആയിരിക്കും. ജനുവരി 15ന് ദമ്പതീ ദിനാചരണം നടക്കും. ദമ്പതീ ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 7ന് വിഭാര്യര്‍ക്കും വിധവകള്‍ക്കും വേണ്ടിയുള്ള പ്രത്യേക ശുശ്രൂഷ നയിക്കുന്നത് ഡോ.ബീന ജോസഫ് ആയിരിക്കും. 20ന് പതാക ദിനം, 21ന് വാഴ്ചദിനം, 22ന് വേസ്പര ദിനം, 23ന് തിരുനാള്‍ ദിനം, 24ന് മരിച്ചവരുടെ ഓര്‍മ്മദിനം എന്നിവ നടത്തും. വാഴ്ചദിനത്തില്‍ വൈകിട്ട് 6.30ന് മജീഷ്യന്‍ ജോയ്‌സ് മുക്കുടം അവതരിപ്പിക്കുന്ന തിരുവചന വിസ്മയം മാജിക് ഷോ ഉണ്ടായിരിക്കും.