Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയുടെ 39-ാമത് പരിപാടി എട്ടിന്
06/01/2017

തലയോലപ്പറമ്പ്: ബഷീര്‍ സ്മാരകസമിതിയുടെ ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയുടെ 39-ാമത് പരിപാടി എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് തലയോലപ്പറമ്പ് ജില്ലാ ബാങ്കിനു സമീപമുള്ള അലികുഞ്ഞ് ആര്‍ക്കേഡ് ബില്‍ഡിംഗില്‍ നടക്കും. മലയാള സാഹിത്യത്തിലെ കഥകളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ചാണ് ഇത്തവണ ചര്‍ച്ച നടത്തുന്നത്. ബഷീറിന്റെ 109-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ പരിപാടി. ജനുവരി 21നാണ് ബഷീറിന്റെ ജന്മദിനം. മാധ്യമപ്രവര്‍ത്തകന്‍ വേണു വെട്ടിക്കാടിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചര്‍ച്ചാപരിപാടി വൈക്കം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ ടി.കെ ഉത്തമന്‍ പ്രബന്ധം അവതരിപ്പിക്കും. അബ്ദുല്‍ ആപ്പാംച്ചിറ, വി.സന്തോഷ് ശര്‍മ്മ, എസ്.സന്തോഷ്, സണ്ണി ചെറിയാന്‍, കെ.ആര്‍ സുശീലന്‍, എം.എം അബ്ദുളള എന്നിവര്‍ പങ്കെടുക്കും.