Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശസ്ത്രക്രിയക്കുശേഷം ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു.
05/01/2017
ശോഭന

വൈക്കം. ശസ്ത്രക്രിയക്കുശേഷം ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു. ചികിത്സപിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വൈക്കം ചെമ്മനത്തുകര പുത്രേഴത്ത് കോളനിയില്‍ ശോഭന (60) ആണ് ഇന്നലെ മരിച്ചത്. ശോഭനയുടെ ഇടതുകാല്‍ മുട്ടിന് താഴെ മുഴ നീക്കം ചെയ്യുന്നതിനായി ചൊവ്വാഴ്ച വൈക്കം താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വാര്‍ഡിലേക്ക് മാററുകയും ഇന്‍ജക്ഷന്‍ നല്‍കുകയും ചെയ്തു. ഇതോടെ ശോഭനക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും പിന്നീട് ബോധരഹിതയാകുകയും ചെയ്തു. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് രോഗി മരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ചികിത്സാ പിഴവുമൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ചു ഗാന്ധിനഗര്‍ പോലീസ് സ്‌റേറഷനില്‍ പരാതി നല്‍കി. പട്ടികജാതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വൈക്കം സി.ഐക്കും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് ആശുപത്രിയില്‍ എത്തി അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. വൈകുന്നേരത്തോടുകൂടി പോലീസ് മെഡിക്കല്‍ കോളേജില്‍ എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭര്‍ത്താവ് കുഞ്ഞന്‍. മക്കള്‍ നിഷ, നിമിഷ.