Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോജനസംഗമം സംഘടിപ്പിക്കും
15/12/2015
ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ വയോജനസംഗമം സംഘടിപ്പിക്കും. ആരോഗ്യവകുപ്പ് മുതിര്‍ന്ന പൗരന്‍മാര്‍ക്കായി നടത്തുന്ന പരിപാടിയില്‍ ആരോഗ്യബോധവല്‍ക്കരണ ക്ലാസ്, തിമിര പരിശോധന, പ്രമേഹ പരിശോധന എന്നിവ നടത്തും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശശികുമാര്‍, ഇടയാഴം പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി എന്നിവര്‍ പദ്ധതി വിശദീകരിക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 60 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ നാളെ രാവിലെ 9.30ന് ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി ജോസഫ് അറിയിച്ചു.