Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോളാര്‍ പ്രഭ പരത്തി ബോട്ടെത്തി; ട്രയല്‍ ഇന്ന് ആരംഭിക്കും.
05/01/2017
സോളാര്‍ ബോട്ട് ട്രയല്‍ സര്‍വീസിനായി വൈക്കം ബോട്ട്‌ജെട്ടിയില്‍ എത്തിച്ചപ്പോള്‍.

വൈക്കം: കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലപാതയില്‍ സര്‍വീസ് നടത്തുന്നതിനായി സൗരോര്‍ജ്ജ ബോട്ട് വൈക്കം ബോട്ട് ജെട്ടിയിലെത്തി. വൈക്കം-തവണക്കടവ് റൂട്ടിലാണ് സോളാര്‍ ബോട്ടിന്റെ കന്നിയാത്ര. ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആദ്യ സോളാര്‍ ബോട്ടാണ് വൈക്കത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചിന് വൈക്കം ബോട്ട്‌ജെട്ടിയിലെത്തിയ സോളാര്‍ ബോട്ടിന് സ്റ്റേഷന്‍ മാസ്റ്റര്‍ എം.പി ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ജെട്ടിയിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ഓരോദിവസവും അഞ്ച് പേര്‍ക്കുവീതമാണ് പരിശീലനം നല്‍കുന്നത്. അഞ്ച് വര്‍ഷമാണ് ബോട്ടിലെ കാലാവധി. തവണക്കടവ് ജെട്ടിയിലും ഫ്‌ളോട്ടിംഗ് ജെട്ടി സ്ഥാപിക്കും. ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബോട്ടിന്റെ നിര്‍മാണം. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും ഇല്ലെന്ന സവിശേഷതയും ഇതിനുണ്ട്. ഫ്രാന്‍സിലെ ആള്‍ട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് സോളാര്‍ ബോര്‍ഡ് നിര്‍മിച്ചത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ലിഥിയം അയണ്‍ ബാറററികളുമാണ് ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. 20 മീററര്‍ നീളവും ഏഴ് മീററര്‍ വീതിയുമുള്ള ബോട്ടിന് മണിക്കൂറില്‍ 14 കിലോമീററര്‍ സഞ്ചരിക്കാന്‍ സാധിക്കും. അരൂരിലെ ജലഗതാഗത വകുപ്പിന്റെ യാര്‍ഡിനുസമീപമുള്ള കായലില്‍ ബോട്ട് പരീക്ഷണഓട്ടവും നടത്തിയശേഷമാണ് വൈക്കത്തെത്തിച്ചിരിക്കുന്നത്. വൈക്കത്തുനിന്നും തടി ബോട്ടില്‍ തവണക്കടവില്‍ എത്താന്‍ 15 മിനുട്ട് വേണ്ടി വരുമ്പോള്‍ സോളാര്‍ ബോട്ടിന് അതിന്റെ പകുതി സമയം മാത്രമേ ആവുകയുള്ളുവെന്ന് പറയുന്നു. ഫ്രാന്‍സില്‍ യന്ത്രഭാഗങ്ങള്‍ സെററ് ചെയ്ത് കൊച്ചിയില്‍ കൊണ്ടുവന്ന ശേഷമാണ് ബോട്ട് നീററിലിറക്കിയത്. ആലുവ തോട്ടക്കര യാര്‍ഡിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 26 കോടി രൂപയാണ് നിര്‍മാണചെലവ്. കേരളത്തിലെ എല്ലാ ജെട്ടികളിലും സോളാര്‍ സര്‍വീസ് നടത്താന്‍ സാധിച്ചാല്‍ ഭീതി ഒഴിവാക്കി യാത്രക്കാര്‍ക്ക് കായലിലൂടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കും. സോളാര്‍ ബോട്ടിന്റെ വൈക്കം-തവണക്കടവ് റൂട്ടിലെ സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനം 12ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങിനെക്കുറിച്ച് ആലോചിക്കുന്നതിനും സ്വാഗതസംഘം രൂപീകരിക്കുന്നതിനുമായി ഇന്ന് വൈകുന്നേരം നാലിന് സത്യഗ്രഹ സ്മാരകഹാളില്‍ യോഗം ചേരുമെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു.