Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
05/01/2017

വൈക്കം: റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനായി 13/10/16-ല്‍ പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ മുന്‍ഗണനേതര പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും നല്‍കുന്നതിന് 20-10-16 മുതല്‍ 5-11-16 വരെ സമയം നല്‍കിയിരുന്നെങ്കിലും ഈ കാലയളവില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കുന്നതിന്റെ ഭാഗമായി 7ന് താലൂക്ക് സപ്ലൈ ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പരാതി സ്വീകരിക്കുന്നതിന് പൊതുവിതരണവകുപ്പ് മന്ത്രിയുടെ തീരുമാനപ്രകാരം ഉത്തരവായിട്ടുണ്ട്. ഇതിന് പ്രകാരം പരാതികള്‍ സ്വീകരിക്കേണ്ടതും ലഭിച്ച പരാതികള്‍ 9-1-17ന് എല്ലാ പഞ്ചായത്തുകളില്‍ നിന്നും വില്ലേജ് ഓഫീസുകളില്‍ നിന്നും താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തിക്കേണ്ടതുമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.