Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം 6, 7, 8 തീയതികളില്‍ വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡപത്തില്‍
04/01/2017

വൈക്കം: വോയിസ് ഫൗണ്ടേഷന്റെയും വൈക്കത്തെ കലാകാരന്മാരുടെയും കലാസ്‌നേഹികളുടെയും കൂട്ടായ്മയിലൂടെ നടത്തുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം 6, 7, 8 തീയതികളിലായി വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡപത്തില്‍ വച്ച് നടത്തുന്നു. നാളെ വൈകിട്ട് 6ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ പി എസ്, മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ ആര്‍ സോമശേഖരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ കെ രാഘവന്‍, അജയ് തറയില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സംഗീതോല്‍സവ രക്ഷാധികാരികളായ വി എന്‍ രാജന്‍, ജി വാസുദേവന്‍ നമ്പൂതിരി, വോയിസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി എസ് ഉദയന്‍, സ്വാഗതസംഘം കണ്‍വീനര്‍ സുബ്രഹ്മണ്യ അയ്യര്‍ തുടങ്ങിയവരും പങ്കെടുക്കും. തുടര്‍ന്ന് 7.30ന് കാഞ്ചികാമകോടി ആസ്ഥാന വിദ്വാന്‍ വൈക്കം ജയചന്ദ്രന്‍ അവതരിപ്പിക്കുന്ന സംഗീതസദസ്സ് നടക്കും. 7ന് രാവിലെ 7മണിക്ക് മംഗളവാദ്യം- വൈക്കം വേണു ചെട്ടിയാരും എരുമേലി രംഗനാഥും ചേര്‍ന്ന അവതരിപ്പിക്കുന്ന നാദസ്വരം, രാവിലെ 8മണി മുതല്‍ വൈകിട്ട് 6 മണി വരെ സംഗീതാര്‍ച്ചന, വൈകിട്ട് 6.30ന് ശ്രുതിലയ സാമ്രാട്ട്- യുവകലാഭാരതി- കാഞ്ചികാമകോടി ആസ്ഥാന വിദ്വാന്‍ യു പി രാജു അവതരിപ്പിക്കുന്ന സംഗീതസദസ്സ് മാന്‍ഡൊലിന്‍, 8ന് രാവിലെ 7ന് മംഗളവാദ്യം-വൈക്കം ഷാജിയും വൈക്കം സുമോദും ചേര്‍ന്നവതരിപ്പിക്കുന്ന നാദസ്വരം, 8ന് സംഗീതാര്‍ച്ചന, 9ന് പഞ്ചരത്‌നകീര്‍ത്തനാലാപനം, 10മുതല്‍ സംഗീതാര്‍ച്ചന, വൈകിട്ട് 6.30ന് പുരസ്‌കാര സമര്‍പ്പണം. സംഗീതോല്‍സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നാലാമത് ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്കും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്ക്കും, ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഡ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ എം ജി ശ്രീകുമാറിനും നല്‍കും. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പത്‌നി കല്യാണിയമ്മ, മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍, സിനിമ സംവിധായകരായ പി ബാലചന്ദ്രന്‍, മധുപാല്‍, ചലച്ചിത്രതാരങ്ങളായ മീരാ നന്ദന്‍, ചാന്ദിനി, പിന്നണി ഗായകരായ വി ദേവാനന്ദ്, ബി ഹരികൃഷ്ണന്‍ വോയിസ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എ എസ് മനോജ്, സെക്രട്ടറി ദീപു എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ടി എസ് ഉദയന്‍, വി ദേവാനന്ദ്, ദീപു കാലാക്കല്‍, സുബ്രഹ്മണ്യ അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.