Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണല്‍ തൊഴിലാളികള്‍ താലൂക്ക് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
04/01/2017
പുഴമണല്‍ ഖനന നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുഴമണല്‍ ഖനന നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി. തികച്ചും ശാസ്ത്രീയമായ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകൃതി സന്തുലനം നിലനിര്‍ത്തി പുഴമണല്‍ ഖനന നിരോധനം പിന്‍വലിച്ച് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുവാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുക, പുതിയ പഠനറിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാതെ നിരോധനം നീക്കുകയും താല്‍ക്കാലികമായ അനുമതി നല്‍കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ മാര്‍ച്ചും ധര്‍ണയും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. മണല്‍ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) താലൂക്ക് പ്രസിഡന്റ് പി.പി ഷാജി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ്, എ.ഐ.ടി.യു.സി മണ്ഡലം കോ-ഓര്‍ഡിനേററര്‍ കെ.എസ് രത്‌നാകരന്‍, കെ.ശെല്‍വരാജ്, കെ.ഡി വിശ്വനാഥന്‍, പി.എസ് സന്തോഷ്, സി.എം രാധാകൃഷ്ണന്‍, ജോര്‍ജ്ജ് വര്‍ഗീസ്, സി.എ കേശവന്‍, എം.കെ പ്രകാശന്‍, എം.സി പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.