Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷി പ്രചാരണ യജ്ഞത്തിന്റെ ഉദ്ഘാടനം 26ന്
04/01/2017

വൈക്കം: വൈക്കം നിയോജകമണ്ഡലത്തില്‍ ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവപച്ചക്കറി കൃഷി പ്രചാരണ യജ്ഞത്തിന്റെ ഉദ്ഘാടനം 26ന് രാവിലെ 9മണിക്ക് നടക്കും. സീതാറാം ഓഡിറേറാറിയത്തില്‍ വച്ച് നടക്കുന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 1001 കര്‍ഷകര്‍ക്ക് സൗജന്യ പച്ചക്കറി തൈകള്‍ വിതരണം ചെയ്യും. നബാര്‍ഡ് റീജിയണല്‍ ബാങ്ക് ജനറല്‍ മാനേജര്‍ ഷാജി സ്‌ക്കറിയയ്ക്ക് 'കര്‍ഷമിത്ര' അവാര്‍ഡ് നല്‍കി ആദരിക്കും. നിയോജകമണ്ഡലം പ്രസിഡന്റ് ഷൈന്‍പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. പി ഐ ജയകുമാര്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ എസ് അനില്‍ കുമാര്‍, പി വി സുരേന്ദ്രന്‍, റെജി ററി, പി ആര്‍ രത്‌നപ്പന്‍, ശങ്കരനാരായണന്‍, പി വി രാജീവ്, കെ കെ രാജു, തോമസ് ജെ, വി ററി സത്യജിത്ത്, യൂ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.