Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സെന്റ് ലിററില്‍ തെരേസാസ് സ്‌കൂളില്‍ മധുരം തിരുമധുരം
04/01/2017
വൈക്കം സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമം മധുരം തിരുമധുരം പരിപാടി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സേവനത്തില്‍ അറുപതാണ്ടിന്റെ ആഘോഷം നടത്തുന്ന സെന്റ്് ലിററില്‍ തെരേസാസ് സ്‌കൂളില്‍ മധുരം തിരുമധുരം പരിപാടിയുടെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ത്ഥി-അദ്ധ്യാപക-അനദ്ധ്യാപക സംഗമം നടത്തി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ആഘോഷപരിപാടികള്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിററി ചെയര്‍മാന്‍ ജെയ്‌ജോണ്‍ പേരയില്‍ അധ്യക്ഷത വഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അനുഗ്രഹപ്രഭാഷണം നടത്തി. വിദ്യാലയ വികസന പദ്ധതികളുടെ ഉദ്ഘാടനം തൃശൂര്‍ സെഷന്‍ ജഡ്ജ് ആനി ജോണ്‍ മഠത്തില്‍ നിര്‍വഹിച്ചു. ലോഗോപ്രകാശനം നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നടത്തി. സിന്‍ഡിക്കേററ് മെമ്പര്‍ പി.കെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ ഡോ. പോള്‍ ചിററിനപ്പള്ളി ,വിദ്യാഭാസ ഓഫിസര്‍ എം.എം ചന്ദ്രന്‍, ജി.ശ്രീകുമാരന്‍ നായര്‍, കെ.ആര്‍ സംഗീത, അനിത ജി.നായര്‍, പ്രഫ. ഇന്ദിരക്കുട്ടി, ഡോ. സിസ്‌ററര്‍ സോഫി ഐസക്, അനില്‍ മഴുവഞ്ചേരി, സി.ജെ ലിസിയമ്മ, ടെല്‍സണ്‍ തോമസ്, പി.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.