Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്തദാനസമ്മത രജിസ്റ്ററിന്റെ പ്രകാശനം
03/01/2017
നാഷണല്‍ സര്‍വ്വീസ് സ്‌കീം സര്‍വ്വേയിലൂടെ തയ്യാറാക്കിയ രക്തദാന കര്‍മ്മസേനയുടെ രക്തദാനസമ്മത രജിസ്റ്ററിന്റെ പ്രകാശനം തലയോലപ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് നിര്‍വ്വഹിക്കുന്നു

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വാളന്‍ഡിയര്‍മാര്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സര്‍വ്വേയിലൂടെ തയ്യാറാക്കിയ രക്തദാന കര്‍മ്മസേനയുടെ രക്തദാനസമ്മത രജിസ്റ്ററിന്റെ പ്രകാശനം തലയോലപ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ്, യു പി സ്‌കൂള്‍ പ്രസിഡന്റ് പി പി കലേശന്‍, എന്‍ എസ് എസ് ജില്ലാ കോ-ഓഡിനേററര്‍ ശിവപ്രസാദ്, പ്രോഗ്രാം ഓഫീസര്‍ അനില്‍ പി വി, അനു സൂസന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.