Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാധ്യമപ്രവര്‍ത്തകന്റെ വീടാക്രമിച്ച കഞ്ചാവ്-മയക്കുമരുന്ന് മാഫിയപ്രവര്‍ത്തകരെ അറസ്‌ററുചെയ്യണം
03/01/2017

വൈക്കം: കഞ്ചാവ് -മയക്കുമരുന്ന് മാഫിയക്കെതിരെ വാര്‍ത്ത നല്‍കിയ ദൃശ്യാചാനല്‍ റിപ്പോര്‍ട്ടര്‍ പ്രവീണ്‍ ഭാസ്‌ക്കറിന്റെ വീട് അടിച്ച് തകര്‍ത്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജനതാദള്‍ (യൂ) വൈക്കം നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. വൈക്കത്തെയും സമീപപ്രദേശത്തെയും സ്‌കൂള്‍ പരിസരവും ഒഴിഞ്ഞ കെട്ടിടങ്ങളും കഞ്ചാവ് മയക്കുമരുന്ന് മാഫിയകളുടെ പിടിയിലാണ്. കേരളാ വിഷന്‍, ദൃശ്യാ ചാനലുകളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കഞ്ചാവ് മയക്കുമരുന്ന് മാഫിയാകളെ കുറിച്ചുള്ള വാര്‍ത്താപരമ്പര സംപ്രേഷണം ചെയ്തുവരുകയായിരുന്നു. വൈക്കം താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ള ഈ ലോബിയുടെ പ്രവര്‍ത്തനത്തെ കുറിച്ചും കഞ്ചാവു വില്‍പ്പനക്കാരുടെ താവളങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ കഞ്ചാവുലോബിയില്‍പ്പെട്ട ചിലരാണ് പ്രവീണിന്റെ വീടാക്രമിച്ചത്. ജനങ്ങളുടെ സൈ്വര്യജീവിതവും കുഞ്ഞുങ്ങളുടെ ഭാവിയും തകര്‍ത്തുകൊണ്ട് അഴിഞ്ഞാട്ടം നടത്തുന്ന ഇവരുടെ പ്രവര്‍ത്തനം ഇല്ലായ്മ ചെയ്യാന്‍ പോലീസ്- എക്‌സൈസ് അധികാരികള്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എ എ റഷീദ് അദ്ധ്യക്ഷത വഹിച്ച കണ്‍വന്‍ഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ആര്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഫിറോഷ് മാവുങ്കല്‍, വി സുരേന്ദ്രന്‍, മോഹന്‍ദാസ്, നവാസ് അലിങ്കല്‍, അനന്ദു പൊള്ളോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.