Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവരണ അട്ടിമറി ശ്രമവും ദളിത് പീഡനവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: കെ പി എം എസ്
15/12/2015
ഇന്‍ഡ്യയില്‍ ഇന്ന് സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്ന സംവരണ അട്ടിമറി ശ്രമവും വലിയ തോതിലുള്ള ദളിത് പീഡനവും കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കെ പി എം എസ്. സംസ്ഥാന നേതാക്കളായ എന്‍ കെ നീലകണ്ഠന്‍മാസ്റ്റര്‍, തുറവൂര്‍ സുരേഷ് എന്നിവര്‍ പറഞ്ഞു. പൂട്ടിക്കിടന്ന വൈക്കം യൂണിയന്റെ യൂണിയന്‍ ഓഫീസ് പ്രവര്‍ത്തന ഉദ്ഘാടനവും പെരിനാട് വിപ്ലവ ശതാബ്ദിയുടെ യൂണിയന്‍തല ആഘോഷത്തിന്റെയും ഭാഗമായി കച്ചേരിക്കവലയില്‍ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. യൂണിയന്‍ ഓഫീസില്‍ നിന്നും ആരംഭിച്ച നൂറികണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം കച്ചേരിക്കവലയില്‍ എത്തിയപ്പോള്‍ കൂടിയ യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ മുരളീധരന്‍ അദ്ധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി വി ജയകുമാര്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ എം കെ രുഗ്മിണി ടീച്ചര്‍, അമ്മിണി ടീച്ചര്‍, കെ ലത, ഉഷാമുരളീധരന്‍, രതീഷ് അയ്മനം, ശകുന്തള രാജു, വിജയലക്ഷ്മി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ഖജാന്‍ജി പി ഇ പൊന്നപ്പന്‍ കൃതജ്ഞത രേഖപ്പെടുത്തി.