Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
03/01/2017

വൈക്കം: പുഴമണല്‍ ഖനന നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ന് രാവിലെ 10ന് വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നൂറുകണക്കിന് തൊഴിലാളികള്‍ പണിയെടുത്തു വന്നിരുന്ന നിര്‍മ്മാണ രംഗത്തെ പ്രധാനപ്പെട്ട തൊഴില്‍ മേഖലയായിരുന്നു പുഴമണല്‍ ഖനനം. മണല്‍തൊഴിലാളികളുടെ അന്നംമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മുന്‍സര്‍ക്കാര്‍ മണല്‍ ഖനന നിരോധനത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ള പൂര്‍ണ്ണ നിരോധനം. കോട്ടയം ജില്ലയില്‍ മൂവാററുപുഴയാര്‍, മീനച്ചിലാര്‍, മണിമലയാര്‍ എന്നീ നദികളിലാണ് മണല്‍ ഖനനം നടന്നിരുന്നത്. ഇതില്‍ മണിമലയാററിലും മീനച്ചിലാററിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരോധനത്തിലാണ്. മൂവാററുപുഴയാറില്‍ നിന്നും അംഗീകൃത കടവുകളില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ മണല്‍ഖനനം നടത്തി ഉപജീവനം നടത്തിവന്നിരുന്ന സാഹചര്യത്തില്‍ മൂവാററുപുഴയാററില്‍ ഒരു സ്വകാര്യ ഏജന്‍സിയെ റവന്യൂ വകുപ്പ് റിവര്‍സാന്റ് ഓഡിററിന് നിയോഗിക്കുകയും ഇവരുടെ അശാസ്ത്രീയമായ ഓഡിററ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കടവുകളുടെ എണ്ണം പരിമിതപ്പെടുത്തി മുളക്കുളം, വെള്ളൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ മാത്രമായി മണല്‍കടവുകള്‍ അനുവദിക്കുകയും നാമമാത്രമായ തൊഴില്‍ ദിനങ്ങളിലേക്കും ഇപ്പോള്‍ പൂര്‍ണ്ണ നിരോധനത്തിലേക്കും എത്തിച്ചിരിക്കുകയാണ്. വലിയ കുത്തക കമ്പനികളായ എം സാന്റ് ലോബിക്കുവേണ്ടി പാരിസ്ഥിതിക പഠനത്തിന്റെ പേരില്‍ ലോജിക്കല്ലാത്ത സര്‍വ്വേയും റിപ്പോര്‍ട്ടും തയ്യാറാക്കി ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്‍ബലത്തിലാണ് തട്ടിക്കൂട്ട് റിപ്പോര്‍ട്ട് റവന്യൂവകുപ്പ് നല്‍കിയത്. ഗ്രീന്‍ട്രൈബൂണലില്‍ നിന്നും ഉണ്ടാകുന്ന വിധികള്‍ പലപ്പോഴും ഏകപക്ഷീയവും എം സാന്റ് കമ്പനികള്‍ക്ക് അനുകൂലവുമാണ്. റിവര്‍സാന്റ് ഓഡിററ് നല്‍കിയ പഠനറിപ്പോര്‍ട്ടിലെ അപാകതകള്‍ വ്യക്തമാക്കുന്നതാണ് മൂവാററുപുഴയാറിന്റെ പിറവം റോഡ് റെയില്‍പാലത്തിന് (വെള്ളൂര്‍) തെക്കുമാറി ഉദ്ദേശം 700 മീററര്‍ പുഴയുടെ നടുക്ക് തുരുത്ത് രൂപപ്പെട്ട് നീരൊഴുക്ക് തടസ്സപ്പെടുന്നത്. തികച്ചും ശാസ്ത്രീയമായ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകൃതി സന്തുലനം നിലനിര്‍ത്തി പുഴമണല്‍ ഖനന നിരോധനം പിന്‍വലിച്ച് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുവാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുക, പുതിയ പഠനറിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാതെ നിരോധനം നീക്കുകയും താല്‍ക്കാലികമായ അനുമതി നല്‍കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. സി ഐ ടി യു ജില്ലാ സെക്രട്ടറി ററി ആര്‍ രഘുനാഥ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. സി പി ഐ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍, സി പി ഐ എം ഏരിയാ കമ്മററി സെക്രട്ടറി കെ ശെല്‍വരാജ്, , കെ എസ് രത്‌നാകരന്‍ (എ ഐ ററി യൂ സി), പി വി പ്രസാദ് (ഐ എന്‍ ടി യു സി), പി എസ് സന്തോഷ് (ബി എം എസ്), കെ കെ രമേശന്‍, വി ടി പ്രതാപന്‍, പി വി പുഷ്‌ക്കരന്‍ (സി ഐ ടി യു) തുടങ്ങിയവര്‍ പ്രസംഗിച്ചു.