Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരാലംബരായ കുടുംബത്തിന് വീടൊരുക്കാന്‍ ജനകീയ കൂട്ടായ്മ
03/01/2017
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ അനാഥമായ കുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന ഭവനനിര്‍മാണത്തിന്റെ കട്ടിള വെയ്ക്കല്‍ ചടങ്ങ്.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ അനാഥമായ കുടുംബത്തിന് വൈക്കം ജനമൈത്രി പോലീസിന്റെയും മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ജനകീയ കൂട്ടായ്മയുടെയും മുന്‍കയ്യില്‍ ഭവനനിര്‍മാണം തുടങ്ങി. ഭര്‍ത്താവിന്റെ പെട്ടന്നുണ്ടായ മരണത്തെത്തുടര്‍ന്ന് നിരാലംബരായ കുടുംബത്തിന് വീട് നിര്‍മ്മിക്കുന്നതിനാണ് സഹായഹസ്തവുമായി നാടൊരുമിച്ചത്. കുലശേഖരമംഗലം കൊടൂപ്പാടം ചെനക്കാവില്‍ മിനി സന്തോഷിന്റെ ഭര്‍ത്താവ് സന്തോഷ് ഏഴുമാസം മുന്‍പ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും മിനിയും ഉള്‍പ്പെടുന്ന കുടുംബം നിത്യദാരിദ്ര്യത്തിന്റെ പിടിയിലായി. തളര്‍വാതം പിടിപെട്ട് ശരീരം തളര്‍ന്നതോടെ മിനിയുടെയും മക്കളുടെയും ജീവിതം തീര്‍ത്തും ദുരിതത്തിലായി. ഇതോടൊപ്പം തന്നെ വീടിന്റെ ശോച്യാവസ്ഥയും കൂടിയായപ്പോള്‍ ജീവിതം തീര്‍ത്തും മുന്നോട്ടു പോകാനാവാത്ത അവസ്ഥയിലായി. ഈ സാഹചര്യത്തിലാണ് അനാഥമായ കുടുംബത്തിന്റെ ഭവനനിര്‍മാണത്തിനായി ജനമൈത്രി പോലീസും, മറവന്‍തുരുത്ത് പഞ്ചായത്ത് ജനകീയ കൂട്ടായ്മയും രംഗത്തെത്തിയത്. ജനമൈത്രി പോലീസ് സി.ആര്‍.ഒ എന്‍.സരസിജന്‍ (രക്ഷാധികാരി), പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിരറി ചെയര്‍മാന്‍ കെ.എസ് വേണുഗോപാല്‍ (ചെയര്‍മാന്‍), വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത്കുമാര്‍ (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി ജനകീയ കമ്മിററി രൂപീകരിച്ചാണ് ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെ നടന്ന കട്ടിള വെയ്ക്കല്‍ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ, വാര്‍ഡ് മെമ്പര്‍ പി.ആര്‍ ശരത്കുമാര്‍, ജനമൈത്രി സി.ആര്‍.ഒ എന്‍.സരസിജന്‍, ജനമൈത്രി സമിതി ചെയര്‍മാന്‍ അബു, ഹാരിസ് മണ്ണഞ്ചേരില്‍, സജീവന്‍ എന്നിവര്‍ സംബന്ധിച്ചു.