Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ നില നില്‍പുസമരം തീര്‍ന്നു
03/01/2017
പട്ടികവര്‍ഗ കുടുംബങ്ങള്‍ വൈക്കം താലൂക്ക് ഓഫീസിനുമുന്നില്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് നടന്ന സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കഴിഞ്ഞ ഒരു വര്‍ഷമായി താലൂക്ക് ഓഫീസിനുമുന്നില്‍ പതിമൂന്നു പട്ടികവര്‍ഗ കുടുംബങ്ങള്‍ നടത്തിവന്ന നിലനില്‍പുസമരം സി.കെ ആശ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു. സമരത്തില്‍ പങ്കെടുത്ത അര്‍ഹതപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് 25 സെന്റ് വീതം സ്ഥലം നല്‍കും. 'ആശിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് സ്വന്തം' എന്ന പദ്ധതിയില്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി ചെറുവള്ളിയിലാണ് സ്ഥലം നല്‍കുന്നത്. ഇവിടെ വീട് നിര്‍മിക്കുന്നതിനായി മൂന്നരലക്ഷം രൂപയും നല്‍കും. സമരം ചെയ്ത മററ് രണ്ട് കുടുംബങ്ങള്‍ക്ക് ഭൂരഹിത കേരളം പദ്ധതിയില്‍പ്പെടുത്തി മൂന്ന് സെന്റ് സ്ഥലം അനുവദിക്കും. ഇവര്‍ക്ക് കൃഷി ഭൂമി നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ പിന്നീട് തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം എം.എല്‍.എയുടെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. കച്ചേരിക്കവലയില്‍ നടന്ന യോഗം സി.കെ.ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമരസഹായസമിതി ചെയര്‍മാന്‍ പി.പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. സമരസമിതി കണ്‍വീനര്‍ പി.കെ വേണു, കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി ഗോപി, സാംജി ടി.വി.പുരം എന്നിവര്‍ പങ്കെടുത്തു.