വൃക്കരോഗ നിര്‍ണയ ക്യാമ്പ്
03/01/2017
വൈക്കം: ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തും. എട്ടിന് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അന്നേദിവസം രാവിലെ എട്ട് മുതല്‍ പത്ത് വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 17 വയസ്സിനുമേല്‍ പ്രായമുള്ള 150 പേര്‍ക്കാണ് സൗജന്യ പരിശോധന.