Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു.
14/12/2015
വേമ്പനാട്ടുകായലിനു കുറുകെ ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. സാമ്പത്തിക പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് പണികള്‍ മുന്നോട്ടുനീങ്ങുന്നത്. മൂവാററുപുഴ മേരി മാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണജോലികള്‍ ഏറെറടുത്തിരിക്കുന്നത്. 2014 ജൂലൈയില്‍ നിര്‍മാണോദ്ഘാടനം നടത്തിയ ബണ്ടിന്റെ പൈലിംഗ് ജോലികള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. അടിത്തട്ടിലെ പൈല്‍ ക്യാപ്പ് നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പില്ലര്‍ നിര്‍മാണവും പൂര്‍ത്തിയായി. അഞ്ചിലധികം പിയര്‍ ക്യാപ്പ് ഉറപ്പിച്ചുകഴിഞ്ഞു. 256 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബണ്ട് നിര്‍മാണം 2016 ഡിസംബറില്‍ പൂര്‍ത്തിയാകുന്ന രീതിയിലാണ് പണികള്‍ മുന്നോട്ടുനീങ്ങുന്നത്. പഴയ ബണ്ടില്‍ നിന്നും പുതിയതിനെ വേര്‍തിരിക്കുന്നത് ടൂറിസത്തെ അടിസ്ഥാനമാക്കിയുള്ള പണികളാണ്. പുതിയ ബണ്ടില്‍ ടൂറിസത്തെ ലക്ഷ്യമിട്ട് രണ്ട് ഐലന്റുകളുണ്ടാകും. വിനോദസഞ്ചാരികളെയും വിദേശടൂറിസ്റ്റുകളെയും ആകര്‍ഷിപ്പിക്കുന്ന രീതിയിലുള്ളതായിരിക്കും ഇവ. 155 മീററര്‍ നീളവും 12.5 മീററര്‍ വീതിയുമുള്ള ബണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോള്‍ നെല്‍കര്‍ഷകരും മത്സ്യബന്ധനം നടത്തുന്നവരും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കാരണം കാലപ്പഴക്കം ചെന്ന പഴയ ബണ്ടിന്റെ ഷട്ടറുകള്‍ പലതും ദ്രവിച്ച നിലയിലാണ്. ഇതിലൂടെ വേനല്‍ സമയങ്ങളില്‍ കായലില്‍ നിന്ന് നാട്ടുതോടുകളിലേക്കും മററും ഓരുവെള്ളം കയറുന്നത് നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. പരമ്പരാഗത മത്സ്യസമ്പത്തിലും വലിയ കുഴപ്പങ്ങളാണ് ഓരുവെള്ളം ഉണ്ടാക്കുന്നത്. 12.5 മീററര്‍ വീതിയുള്ള ബണ്ടില്‍ 7.5 മീറററിലാണ് റോഡ് വരുന്നത്. ബണ്ടിന്റെ നിര്‍മാണജോലികള്‍ക്കുവേണ്ട അസംസ്‌കൃതവസ്തുക്കളെല്ലാം തന്നെ ഇവിടെത്തന്നെയാണ് സ്വരൂപിക്കുന്നത്. കോണ്‍ക്രീററിംഗ് ഗ്രൗണ്ടാണ് ഇതില്‍ ഏററവും പ്രധാനം. തൊഴിലാളി മേഖലയിലും വലിയ കുഴപ്പങ്ങളൊന്നുമില്ല. പ്രാദേശിക രാഷ്ട്രീയത്തിലുള്ളവരും നിര്‍മാണ ജോലികള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളുടെ സ്വപ്നപദ്ധതിയായ പുതിയ തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ജില്ലകളുടെയും മുഖഛായക്കുതന്നെ വലിയ മാററമുണ്ടാകും. നെല്ല്, മത്സ്യം, ടൂറിസം മേഖലകളിലാണ് കുതിച്ചുചാട്ടത്തിന് കളമൊരുങ്ങുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പണികള്‍ കുഴപ്പങ്ങളില്ലാതെ മുന്നോട്ടുനീങ്ങണമെന്ന പ്രാര്‍ത്ഥനയിലാണ് ഇരുജില്ലയിലെയും ജനങ്ങള്‍. പുതിയ ബണ്ട് നാടിനു സമര്‍പ്പിച്ചുകഴിയുമ്പോള്‍ ഇപ്പോള്‍ തണ്ണീര്‍മുക്കം ബണ്ടിലിരുന്ന് കായല്‍ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ പതിന്‍മടങ്ങ് വര്‍ദ്ധിക്കും. സഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം പദ്ധതികള്‍ക്ക് തുടക്കമിട്ടാല്‍ വെച്ചൂര്‍ ഗ്രാമപഞ്ചായത്തിനും വലിയ സാമ്പത്തിക മുന്നേററമുണ്ടാക്കാന്‍ സാധിക്കും.

കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മാണം പുരോഗമിക്കുന്ന പുതിയ തണ്ണീര്‍മുക്കം ബണ്ട്