Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഭിമാനകരമായ വിജയവുമായി സി പി ഐ
11/11/2015
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വൈക്കത്ത് സി പി ഐ കൊയ്‌തെടുത്തത് വിജയകതിരുകള്‍. വൈക്കം നഗരസഭയില്‍ 10 സീററില്‍ മത്സരിച്ച സി പി ഐ 6 സീററില്‍ വിജയിച്ച് സഭയിലെ രണ്ടാം കക്ഷിയായി. കഴിഞ്ഞ തവണ 4 കൗണ്‍സിലര്‍മാരായിരുന്നു സി പി ഐക്ക് ഉണ്ടായിരുന്നത്. തലയാഴം ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച 6 സീററുകളിലും വിജയം കൊയ്തു. സമത്വ മുന്നണി - ബി ജെ പി കൂട്ടുകെട്ടുയര്‍ത്തിയ വെല്ലുവിളികളെ നിഷ്പ്രഭമാക്കിയാണ് തലയാഴത്ത് ഇടതുപക്ഷമുന്നണി ശക്തമായ മുന്നേററം നടത്തിയത്. വെച്ചൂരില്‍ ഒരു സീററുണ്ടായിരുന്നതില്‍ നിന്ന് രണ്ട് സീററിലേക്കും മറവന്‍തുരുത്തില്‍ നാലില്‍ നിന്ന് ആറിലേക്കും ചെമ്പില്‍ രണ്ടില്‍ നിന്ന് മൂന്നിലേക്കും വെള്ളൂരില്‍ ഒന്നില്‍ നിന്ന് രണ്ടിലേക്കും ബ്ലോക്ക് പഞ്ചായത്തില്‍ മൂന്നില്‍ നിന്ന് അഞ്ചിലേക്കും ടി വി പുരത്ത് രണ്ടും മറവന്‍തുരുത്തില്‍ രണ്ടും വെള്ളൂരിലും കല്ലറയിലും ഓരോസീററുകള്‍ വീതവും നേടാനായി.