Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുധര്‍മ്മ പ്രചാരണസഭ നിയോജകമണ്ഡലം കമ്മിററി പ്രതിഷേധിച്ചു
29/12/2016

വൈക്കം: കായംകുളത്ത് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു രചിച്ച സര്‍വമതപ്രാര്‍ത്ഥനയായ ദൈവദശകം ആലപിച്ച യുവതിയെ മര്‍ദ്ദിച്ചതില്‍ ഗുരുധര്‍മ്മ പ്രചാരണസഭ നിയോജകമണ്ഡലം കമ്മിററി പ്രതിഷേധിച്ചു. പ്രതിയ്ക്ക് മാതൃകാപരമായി ശിക്ഷ നല്‍കണമെന്നും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് ഗുരുദേവ കൃതികള്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഉദയനാപുരം ശ്രീനാരായണകേന്ദ്രത്തില്‍ നടന്ന പ്രതിഷേധസമ്മേളനം സഭ കേന്ദ്രസമിതി അംഗം പി.കമലാസനന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമണന്‍ കടമ്പറ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ഡോ. കെ.വിശ്വംഭരന്‍, മണ്ഡലം രക്ഷാധികാരി അനിരുദ്ധന്‍ മുട്ടുംപുറം, കെ.എസ് ഹരിദാസ്, കെ.കെ സുധാകരന്‍, കെ.എസ് മോഹന്‍ദാസ്, ടി.വി രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.