കഞ്ചാവുമായി യുവാക്കളെ എക്സൈസം സംഘം പിടികൂടി
28/12/2016
വൈക്കം: വാഹനപരിശോധനക്കിടെ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മൂത്തേടത്തുകാവ് മാടേപ്പറമ്പ് ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. തൊടുപുഴ കീരിത്തോട് പെരുമ്പ്രമ്യാലില് ചിന്മയന് (18), അയ്യര്‍കുളങ്ങര ബിന്ദു നിവാസില്‍ രാഹുല്‍ കൃഷ്ണന് (19), തോട്ടുവക്കം പെരുംകൂടല്ലിത്തറ വീട്ടില്‍ വിഷ്ണുപ്രകാശ് (20) എന്നിവരെയാണ് വൈക്കം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.എസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളില്‍ നിന്നും 21 പൊതി കഞ്ചാവും ഹോണ്ടാ ഡിയോ സ്ക്കൂട്ടറും പിടിച്ചെടുത്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ആര്.വിശ്വനാഥന്, പി.ആര് രാജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ജെ റാഫേല്‍, സി.ജി ജ്യോതി, പി.പി മഹേഷ്, കെ.വി അഭിലാഷ്, പ്രമോദ്, അജയകുമാര്‍, അശോക് ബി.നായര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.