Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം എന്‍ എസ് എസ് കരയോഗം വക ഗന്ധര്‍വ്വങ്കല്‍ ക്ഷേത്രത്തില്‍ മോഷണം
27/12/2016

വൈക്കം: തോട്ടകം എന്‍ എസ് എസ് കരയോഗം വക ഗന്ധര്‍വ്വങ്കല്‍ ക്ഷേത്രത്തിലെ ദേവസ്വം കൗണ്ടറിന്റെ പൂട്ടു പൊളിച്ച് മേശ കുത്തി തുറന്ന് അതിലുണ്ടായിരുന്ന പണവും താക്കോല്‍ക്കൂട്ടവും അപഹരിച്ചു. ഗുരുനാഥന്റെ നടയില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് തകര്‍ത്ത് കാണിക്ക പണവും മോഷ്ടിച്ചു. കൗണ്ടറിന്റെ അകം മുഴുവന്‍ അലങ്കോലമാക്കി. താഴുകള്‍ ഉപയോഗ ശൂന്യമായി നിലയില്‍ തൊട്ടടുത്ത പറമ്പില്‍ നിന്നും കണ്ടുകിട്ടി. സംഭവത്തെ കുറിച്ച് വൈക്കം പോലീസില്‍ പരാതിപ്പെട്ടു. പോലീസ് സ്ഥലത്ത് വന്ന് പരിശോധനയും നടത്തി.