Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്സംഗസമിതിയുടെ ആഭിമുഖ്യത്തില്‍ ആത്മീയ പ്രഭാഷണം നടത്തി
27/12/2016

വൈക്കം: ശാസ്ത്രജ്ഞനും ആത്മീയകാര്യങ്ങളില്‍ അവഗാഹമായ പാണ്ഡിത്യമുള്ളയാളും 'ഇന്‍ഡ്യന്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് ഹെറിറേറജ്' എന്ന ആത്മീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ നയിച്ച ആത്മീയ പ്രഭാഷണം തോട്ടകം തിരുവാതിര ഓഡിറേറാറിയത്തില്‍ സത്സംഗസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു. സനാതനധര്‍മ്മ പഠനത്തിനുള്ള മാര്‍ഗ്ഗരേഖ എന്തെന്നും പുരാണങ്ങള്‍, മഹാഭാരതം, വാത്മീകി രാമായണം, വേദങ്ങള്‍, ഉപനിഷത്തുകള്‍, ദര്‍ശനങ്ങള്‍ ഇവ പഠിക്കേണ്ടതെങ്ങനെയെന്നും ഇവയോരോന്നും നമ്മുടെയെല്ലാം കുടുംബജീവിതത്തിന് നല്‍കുന്ന മാതൃകാ സന്ദേശമെന്തെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളെ ആധാരമാക്കി എഴുതപ്പെട്ടിട്ടുള്ള പുരാണ ഗ്രന്ഥങ്ങളിലെ ഓരോ കഥാപാത്രവും ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം. സല്‍കഥാപാത്രങ്ങളെ നാം ജീവിതത്തില്‍ മാതൃകയാക്കണം. ഭാരതീയ ആചാരങ്ങള്‍ പഠിക്കേണ്ട രീതിയെക്കുറിച്ചും അദ്ദേഹം സമഗ്രമായി പ്രതിപാദിച്ചു. ഹൈന്ദവ ആത്മീയ മേഖലയില്‍ ഇന്നു നിലനില്‍ക്കുന്ന പല അനാചാരങ്ങളും ദുരാചാരങ്ങളും നാം തള്ളിക്കളയുകയും സദാചാരങ്ങളെ നിലനിര്‍ത്തുകയും വേണം. എന്‍ എസ് എസ് കരയോഗം മുന്‍ പ്രസിഡന്റ് സി കെ രാമാനുജന്‍ നായര്‍ സ്വാഗതം ആശംസിച്ചു. എസ് എന്‍ ഡി പി ശാഖായോഗം പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍, എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് ഇ കെ ചന്ദ്രമോഹനന്‍, സെക്രട്ടറി ജയകുമാര്‍, സത്സംഗസമിതി പ്രസിഡന്റ് വിജയലക്ഷ്മി ദേവി എന്നിവര്‍ സദസ്സിന് നേതൃത്വം നല്‍കി.