Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍വര്‍ഷത്തില്‍ നെല്ല് സംഭരണവും നെല്ല് വിതരണവില നല്‍കലും താറുമാറാക്കിയിരിക്കുകയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് വെച്ചൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍
27/12/2016

വൈക്കം: നെല്‍വര്‍ഷത്തില്‍ നെല്ല് സംഭരണവും നെല്ല് വിതരണവില നല്‍കലും താറുമാറാക്കിയിരിക്കുകയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് വെച്ചൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ആരോപിച്ചു. പല പഞ്ചായത്തുകളിലും നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കുന്നതുമൂലം നെല്‍കര്‍ഷകര്‍ ദുരിതത്തിലാണ്. സ്വകാര്യ മില്ലുകള്‍ പത്ത് മുതല്‍ ഇരുപത് കിലോ വരെയാണ് താരന്‍ ആവശ്യപ്പെടുന്നത്. വെച്ചൂര്‍, തലയാഴം, കല്ലറ മേഖലകളില്‍ നേരത്തെ സംഭരിച്ച നെല്ലിനു വിലകിട്ടാതെ കര്‍ഷകര്‍ വലയുകയാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ശിശുപാലന്‍, പി.വി ജയന്തന്‍, കെ.ആര്‍ ഷൈലകുമാര്‍, അനില്‍കുമാര്‍, എം.ഷാജി, സോജി ജോര്‍ജ്ജ്, ജി.മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജി.മനോജ് (പ്രസിഡന്റ്), ടി.ഒ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ഷാജിമോന്‍ തുണ്ടിയില്‍ (സെക്രട്ടറി), ജനാര്‍ദ്ദനന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.