Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവനം 2016 സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി.
26/12/2016
സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിററിന്റെ സപ്തദിന സഹവാസ സ്‌പെഷ്യല്‍ ക്യാമ്പിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് നിര്‍വ്വഹിക്കുന്നു.

വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവനം 2016 സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. ചാലപ്പറമ്പ് ടി കെ എം എം യു പി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ഹരികൃഷ്ണന്‍ മുഖ്യതിഥിയായിരുന്നു. എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേററര്‍ ടി എ സുബൈര്‍കുട്ടി എന്‍ എസ് എസ് സന്ദേശം നല്‍കി. കെ വി പ്രദീപ് കുമാര്‍, ഷേര്‍ളി ജയപ്രകാശ്, പി ശിവദാസ്, പി ആര്‍ ബിജി, ജിനീഷ് പി ടി, രമ സജീവന്‍, സിന്ധു കെ എസ് എന്നിവര്‍ പ്രസംഗിച്ചു.