Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് തുടക്കമായി.
26/12/2016

വൈക്കം: 84-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എസ് എന്‍ ഡി പി യോഗം വൈക്കം യൂണിയന്റെ ആഭിമുഖ്യത്തില്‍ ഗിവഗിരി മഹാസമാധിയിലേക്ക് നടത്തുന്ന ഗിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് തുടക്കമായി. ആശ്രമം സ്‌കൂളില്‍ നിന്നാണ് പദയാത്ര പുറപ്പെട്ടത്. പദയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ 8ന് ആശ്രമം സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനം കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ധര്‍മ്മപതാക ജാഥ ക്യാപ്‌ററന്‍ യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ് പ്രീതി നടേശന് കൈമാറി. 150പേരാണ് പദയാത്രികരായി അണി ചേര്‍ന്നത്.