Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീ കാളിയമ്മനട ഭദ്രകാളീ ക്ഷേത്രത്തിലെ 13-ാമത് ശ്രീമദ ഭാഗവത സപ്താഹയജ്ഞത്തിനും 41 മഹോത്സവത്തിനും തുടക്കമായി
26/12/2016
ശ്രീ കാളിയമ്മനട ഭദ്രകാളീക്ഷേത്രത്തിലെ 13-ാമത് ശ്രീമദ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിഗ്രഹ പ്രതിഷ്ഠ-ഭദ്രദീപ പ്രകാശനം വൈക്കം മഹാദേവക്ഷത്രം മേല്‍ശാന്തി തരണിയില്‍ ഡി നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു

വൈക്കം: ശ്രീ കാളിയമ്മനട ഭദ്രകാളീ ക്ഷേത്രത്തിലെ 13-ാമത് ശ്രീമദ ഭാഗവത സപ്താഹയജ്ഞത്തിനും 41 മഹോത്സവത്തിനും തുടക്കം കുറിച്ചുകൊണ്ടുള്ള വിഗ്രഹ പ്രതിഷ്ഠ-ഭദ്രദീപ പ്രകാശനം വൈക്കം മഹാദേവക്ഷത്രം മേല്‍ശാന്തി തരണിയില്‍ ഡി നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ധ്വജാരോഹണം ക്ഷേത്രം മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരിയും ഗ്രന്ഥസമര്‍പ്പണം ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ പുരുഷോത്തമനും നിര്‍വ്വഹിച്ചു. യജ്ഞാചാര്യന്‍ കുറുപ്പംകുളം റജികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സഹാചാര്യന്മാരായ അശോകന്‍ വാരണം, രമേശന്‍ തലയാഴം, ക്ഷേത്രം വെളിച്ചപ്പാട് എം ജയന്‍, ക്ഷേത്രഭരണസമിതി സെക്രട്ടറി വി കെ നടരാജന്‍ ആചാരി, ഖജാന്‍ജി പി സി രാധാകൃഷ്ണന്‍, ക്ഷേത്രഭരണസമിതിയംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.