Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ ശില്പശാലയും അദ്ധ്യാപക സംഗമവും
26/12/2016

വൈക്കം: സ്റ്റേററ് റിസോഴ്‌സ് സെന്ററിന്റെ സഹകരണത്തോടെ വൈക്കത്ത് സംഘടിപ്പിക്കുന്ന യോഗ ശില്പശാലയും അദ്ധ്യാപക സംഗമവും ബുധനാഴ്ച രാവിലെ 9.30ന് ആശ്രമം സ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ലേണിംഗ് സെന്ററില്‍ നടക്കും. യോഗാ അദ്ധ്യാപകരുടെ കൂട്ടായ്മയില്‍ സംഘടിപ്പിക്കുന്ന പരിപാടി വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യും. എസ് ആര്‍ സി ഡയറക്ടര്‍ ഡോ. എന്‍ ബി സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ് ആര്‍ സി അസ്സോസിയേറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി സ്വരാജ്, വി എസ് മിനി എന്നിവര്‍ ആശംസ പ്രസംഗം നടത്തും. ശില്പശാലയോടനുബന്ധിച്ച് നടക്കുന്ന സെമിനാറുകള്‍ക്ക് ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍ മുന്‍ ഡയറക്ടര്‍ ആര്‍ ഗോപകുമാര്‍, എസ് ആര്‍ സി റിസോഴ്‌സ് പേഴ്‌സണ്‍ ഡോ. എച്ച് വിജയന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കും.