Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
26/12/2016

വൈക്കം: പതിമൂന്ന് വര്‍ഷമായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന 35 ഏക്കര്‍ വരുന്ന പുതുക്കരി പാടശേഖരവും 65 ഏക്കര്‍ വരുന്ന 7-ാം ബ്ലോക്ക് പാടശേഖരവും കൃഷി യോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് തലയാഴം പഞ്ചായത്ത് കമ്മററിയുടെ നേതൃത്വത്തില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാറിന് നിവേദനം നല്‍കി. കെ വി കനാല്‍-വാക്കേത്തറ തോട് അടഞ്ഞു പോയതിനാല്‍ ജലസേചന സൗകര്യം ലഭ്യമല്ലാതെ വന്നതിനാലും, ട്രക്ടര്‍, കൊയ്ത്തു യന്ത്രം എന്നിവ പാടശേഖരത്തിലേക്ക് എത്തിക്കുന്നതിനുള്ള റോഡ് മാര്‍ഗ്ഗം ഇല്ലാതെ വന്നതിനാലുമാണ് 100 ഏക്കര്‍ വരുന്ന പാടശേഖരം തരിശായി കിടക്കേണ്ടി വന്നത്. വാക്കേത്തറ മുതല്‍ കെ വി കനാല്‍ വരെ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ഫാം റോഡ് നിര്‍മ്മിക്കണമെന്നും വാക്കേത്തറ -കെ വി കനാല്‍ തോട് ആഴം കൂട്ടി ജലം ഒഴുകുന്നത് സുഗമമാക്കണമെന്നും 7-ാം ബ്ലോക്കിന്റെ കരിങ്കല്‍ കെട്ട് പൂര്‍ത്തിയാകാത്ത ഭാഗത്തും പുതുക്കരി ബ്ലോക്ക് പൂര്‍ണ്ണമായും കരിങ്കല്‍ കെട്ടി പുറംബണ്ടിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും എ ഐ വൈ എഫ് തലയാഴം പഞ്ചായത്ത് കമ്മറ്റി നിവേദനത്തില്‍ ആവശ്യപ്പെട്ടു. എ ഐ വൈ എഫ് തലയാഴം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ എ കാസ്‌ട്രോ, സെക്രട്ടറി പി പി അജിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.