Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗം എന്‍ എസ് എസ് യൂണിററിന്റെ സപ്തദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
24/12/2016
ആശ്രമം സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗം എന്‍ എസ് എസ് യൂണിററിന്റെ സപ്തദിന പഠന ക്യാമ്പ് പള്ളിയാട് എസ് എന്‍ യൂ പി സ്‌കൂളില്‍ സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളി (ആശ്രമം)-ലെ വി എച്ച് എസ് ഇ വിഭാഗം എന്‍ എസ് എസ് യൂണിററിന്റെ സപ്തദിന ക്യാമ്പ് സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി അവയവദാന സര്‍വ്വേ ഉദ്ഘാടനവും തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് പുഷ്‌ക്കരന്‍ അവയവദാന സന്ദേശവും നല്‍കി. ജില്ലാ പഞ്ചായത്തുമെമ്പര്‍മാരായ പി സുഗതന്‍, അഡ്വ. കെ കെ രഞ്ജിത്ത് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മായ ഷാജി, സന്ധ്യ അനീഷ്, പി സുശീലാകുമാരി, ചിഞ്ചു സനീഷ്, ജല്‍ജി വര്‍ഗ്ഗീസ്, ഡോ. സുഷാന്ത്, കെ ആര്‍ പ്രസന്നന്‍, ജഗദമ്മ, ഷാജി മാടയില്‍, ജയശ്രീ, സര്‍ഗ്ഗ ധനഞ്ജയന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മുരളീധരന്‍ കെ കൃതജ്ഞത പറഞ്ഞു. ക്യാമ്പ് 30ന് സമാപിക്കും.