Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ കരുണാകരന്റെ ആറാമത് ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ യോഗവും
24/12/2016
മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ ചരമവാര്‍ഷികദിനത്തില്‍ കെ.കരുണാകരന്‍ സ്മൃതിവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി എക്‌സി. അംഗം അഡ്വ. വി.വി സത്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ ആറാമത് ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ യോഗവും വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ നടത്തി. പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി എക്‌സി. അംഗങ്ങളായ മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ് കുമാര്‍, മോഹനന്‍ പുതുശ്ശേരി, കെ.പി ശിവജി, ബി.ചന്ദ്രശേഖരന്‍, പി.ടി സുഭാഷ്, കെ.കെ ചന്ദ്രന്‍, സന്തോഷ് ചക്കനാട്, കെ.കെ സചിവോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഐ.എന്‍.ടി.യു.സി വൈക്കം റിജിയണല്‍ കമ്മിററിയുടെ നേതൃത്വത്തില്‍ മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ ആറാമത് ചരമ വാര്‍ഷികദിനം സമുചിതമായി ആചരിച്ചു. ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി റീജിയണല്‍ പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി മനോജ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.ടി ജെയിംസ്, കെ.വി ചിത്രാംഗദന്‍, ബാബു പുവനേഴത്ത്, തോമസ് ടി.മാളിയേക്കല്‍, ജോര്‍ജ്ജ് വര്‍ഗീസ്, ചന്ദ്രിക ഉണ്ണികൃഷ്ണന്‍, സുകുമാരന്‍ നായര്‍, പി.എം മക്കാര്‍, എം.എം സോമന്‍, മോഹന്‍ കെ.തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു.

ലീഡര്‍ കെ.കരുണാകരന്റെ ആറാമത് ചരമവാര്‍ഷികദിനത്തില്‍ കെ.കരുണാകരന്‍ സ്മൃതിവേദിയുടെ ആഭിമുഖ്യത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടത്തി. കെ.പി.സി.സി എക്‌സി. അംഗം അഡ്വ. വി.വി സത്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്മൃതിവേദി ചെയര്‍മാന്‍ എം.ടി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മോഹന്‍ ഡി.ബാബു, അഡ്വ. എ.സനീഷ്‌കുമാര്‍, അക്കരപ്പാടം ശശി, കെ.ജി റാവുത്തര്‍, എം.അനില്‍കുമാര്‍, ബി.ചന്ദ്രശേഖരന്‍, ജി.ശ്രീകുമാരന്‍ നായര്‍, കെ.കെ സചിവോത്തമന്‍, പി.ടി സുഭാഷ്, മോഹനന്‍ പുതുശ്ശേരി, സന്തോഷ് ചക്കനാടന്‍, ബാലാജി പൈ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിററിയും ടൗണ്‍ ഐ.എന്‍.ടി.യു.സിയും സംയുക്തമായി മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ ആറാമത് ചരമ വാര്‍ഷികദിനം സമുചിതമായി ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു ഉദ്ഘാടനം ചെയ്തു. ബി.അനില്‍കുമാര്‍, അബ്ദുല്‍ സലാം റാവുത്തര്‍, കെ.ഷഡാനന്‍ നായര്‍, പി.കെ രമേശന്‍, പി.ടി സുഭാഷ്, എം.ടി അനില്‍കുമാര്‍, റെജി എന്നിവര്‍ പ്രസംഗിച്ചു.

മത്സ്യ തൊഴിലാളി കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തില്‍ കെ.കരുണാകരന്‍ അനുസ്മരണം നടത്തി. എ.കെ.ഡി.എസ് കരയോഗം ഹാളില്‍ നടന്ന അനുസ്മരണ യോഗം എന്‍.സി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനില്‍ രാജിന്റെ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍, പി.എന്‍ കിഷോര്‍കുമാര്‍, അഡ്വ. വി.സമ്പത്കുമാര്‍, ടി.കെ വാസുദേവന്‍, എ.വിജയന്‍, കെ.വിപ്രകാശന്‍, എന്‍.സി രാജേന്ദ്രന്‍, സി.എന്‍ പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.