ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം
24/12/2016
ഹരിതകേരള മിഷന്റെ ഭാഗമായി ചെമ്പ് ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുന്നില്‍ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ആര് ചിത്രലേഖ നിര്‍വഹിക്കുന്നു.
വൈക്കം: ഹരിതകേരള മിഷന്റെ ഭാഗമായി ചെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡായ കാട്ടിക്കുന്നില്‍ നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ആര് ചിത്രലേഖ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റഷീദ് മങ്ങാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ പി.പി ശോഭ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ റംലത്ത് സലിം, സ്മിത പ്രിന്‍സ്, പഞ്ചായത്ത് സെക്രട്ടറി ജയപ്രകാശ്, ബിജുലാല്‍, ദീപ എന്നിവര്‍ പ്രസംഗിച്ചു.