Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭ പ്രതിഷേധം രേഖപ്പെടുത്തി.
24/12/2016

വൈക്കം: ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കാനെത്തിയ ആദിവാസി സംഘടനാ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തതില്‍ കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭ പ്രതിഷേധം രേഖപ്പെടുത്തി. സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ പിന്‍തള്ളപ്പെട്ടു പോയ പട്ടികവര്‍ഗ്ഗ ജനത കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കുവേണ്ടി സമരമുഖത്താണ്. ഭൂമി കൊടുക്കാന്‍ നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വൈകിക്കുന്നതില്‍ മഹാസഭ സംസ്ഥാന കമ്മററി ഉത്കണ്ഠ അറിയിച്ചു. മഹാസഭയുടെ ആഭിമുഖ്യത്തില്‍ ഭൂമിക്കുവേണ്ടി സമരം നടത്തുന്നവര്‍ പട്ടിണിയിലും ദുരിതത്തിലും കഴിയുമ്പോള്‍ ഒരു കാരണവും കൂടാതെ സമരനേതാക്കളെ അറസ്റ്റു ചെയ്തതിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.