Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്ഷരമുററത്ത് പാട്ടിന്റെ പാലാഴി തീര്‍ത്ത് ഗായകന്‍ ബിജു നാരായണന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആടിത്തിമിര്‍ത്തു
23/12/2016
വൈക്കം ആശ്രമം സ്‌ക്കൂളിലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം പിന്നണി ഗായകന്‍ ബിജു നാരായണന്‍ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു.

വൈക്കം: അക്ഷരമുററത്ത് പാട്ടിന്റെ പാലാഴി തീര്‍ത്ത് ഗായകന്‍ ബിജു നാരായണന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആടിത്തിമിര്‍ത്തു. ചരിത്രമുറങ്ങുന്ന ആശ്രമം സ്‌ക്കൂളിലാണ് വ്യത്യസ്തമായ രീതിയിലുള്ള ക്രിസ്തുമസ് ആഘോഷം നടന്നത്. നിരവധി ക്രിസ്തീയ ഗാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം ആലപിച്ചു. ഇതിനുശേഷം വിദ്യാര്‍ത്ഥികളെക്കൊണ്ട് പാടിപ്പിച്ച് അവര്‍ക്കൊപ്പം താളം ചവിട്ടിയാണ് ഗായകന്‍ അക്ഷരമുററത്തെ ഉണര്‍ത്തിയത്. ആഘോഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും അണിനിരന്നു. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഭീമന്‍ കേക്കാണ് മുറിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ആഘോഷങ്ങള്‍ വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ് എന്നിവര്‍ പങ്കെടുത്തു.