Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് നേതൃത്വത്തില്‍ പഞ്ചായത്തുതല കാല്‍നട ജാഥകള്‍ നടത്തി.
23/12/2016
എല്‍.ഡി.എഫ് വൈക്കം ടൗണ്‍ കമ്മിററിയുടെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട ജാഥ ചേരുംചുവട് ജംഗ്ഷനില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും, സഹകരണ മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നേതൃത്വത്തില്‍ പഞ്ചായത്തുതല കാല്‍നട ജാഥകള്‍ നടത്തി. എം.സുജിന്‍ ക്യാപ്‌ററനായ വൈക്കം ടൗണ്‍ ജാഥ ചേരുംചുവട് ജംഗ്ഷനില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ ബി പുഷ്‌ക്കരന്‍ ക്യാപ്‌ററനായ വെച്ചൂര്‍ പഞ്ചായത്ത് ജാഥ കൈപ്പുഴമുട്ടില്‍ കെ.ഡി വിശ്വനാഥനും, പി.എസ് പുഷ്‌ക്കരന്‍ ക്യാപ്‌ററനായ തലയാഴം പഞ്ചായത്ത് ജാഥ തോട്ടകത്ത് കെ.കുഞ്ഞപ്പനും ഉദ്ഘാടനം ചെയ്തു. കെ.പി ചന്ദ്രബോസ് ക്യാപ്‌ററനായ ടി.വി പുരം പഞ്ചായത്ത് ജാഥ കോട്ടച്ചിറയില്‍ കെ.വി പ്രസന്നനും, ഉദയനാപുരം പഞ്ചായത്ത് ജാഥ തുറുവേലിക്കുന്നില്‍ ജാഥ ക്യാപ്‌ററന്‍ കെ ജി രാജുവിന് പതാക കൈമാറി പി.ഹരിദാസും ഉദ്ഘാടനം ചെയ്തു. കെ.എസ് വേണുഗോപാല്‍ ക്യാപ്‌ററനായ മറവന്‍തുരുത്ത് പഞ്ചായത്ത് ജാഥ ചാത്തനാട്ട് കെ.അജിത്ത് എക്‌സ്. എം.എല്‍.എയും, കെ.എസ് രത്‌നാകരന്‍ ക്യാപ്‌ററനായ ചെമ്പ് മേഖലാ ജാഥ കെ.കെ രമേശനും ഉദ്ഘാടനം ചെയ്തു. കെ.വിജയന്‍ ക്യാപ്‌ററനായ ബ്രഹ്മമംഗലം മേഖലാ ജാഥ പി.സുഗതനും, അനി ചെളളാങ്കന്‍ ക്യാപ്‌ററനായ തലയോലപ്പറമ്പ് പഞ്ചായത്ത് ജാഥ സി.എം കുസുമനും, യു.ചന്ദ്രശേഖരന്‍ ക്യാപ്‌ററനായ വെള്ളൂര്‍ പഞ്ചായത്ത് ജാഥ ടി.വി ബേബിയും ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ.കെ ഗണേശന്‍, എം.ഡി ബാബുരാജ്, ഇ.എന്‍ ദാസപ്പന്‍, പി.ശശിധരന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കലാ മങ്ങാട്ട്, കെ.എസ് ഷിബു, വി.എം ദേവിദാസ്, കെ.എന്‍ നടേശന്‍, എസ്.ബിജു, സി.പി ജയരാജ്, അഡ്വ. എ.മനാഫ്, എ.സി മണിയമ്മ, പി.പ്രദീപ്, ആര്‍.ബിജു, കെ.എസ് ഗോപിനാഥന്‍, പി.മുകുന്ദന്‍, ടി.ടി സെബാസ്‌ററ്യന്‍, കെ.വി ഉദയകുമാര്‍, സാബു പി.മണലൊടി, വേണുഗോപാല്‍, പി.വി ഹരിക്കുട്ടന്‍, കെ.എ രവീന്ദ്രന്‍, ബി.രാജേന്ദ്രന്‍, പി.ജി ജയചന്ദ്രന്‍, വി.ടി പ്രതാപന്‍, എം.കെ ശീമോന്‍, കെ.ആര്‍ ചിത്രലേഖ, വിജയകുമാരി, കെ.സി സജി എന്നിവര്‍ പ്രസംഗിച്ചു.