Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ച് സംഘടിപ്പിച്ചു.
14/12/2015
വൈക്കം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് മണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ നടത്തിയ ആശുപത്രി ഓഫീസ് ഉപരോധം ജില്ലാ സെക്രട്ടറി പി പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ ഇന്ന് ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. നിത്യേന നൂറുകണക്കിന് രോഗികള്‍ എത്തുന്ന ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെയും അവരുടെ ആശ്രിതരെയും ഏറെ വലയ്ക്കുന്നുണ്ട്. പലപ്പോഴും വിരലിലെണ്ണാവുന്ന ഡോക്ടര്‍മാരുടെ മാത്രം സേവനം ലഭ്യമാകുന്നത് രോഗികളും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേററത്തിനും ഒച്ചപ്പാടിനും ഇടവരുത്തുന്നുണ്ട്. ആശുപത്രിയുടെ സമഗ്രവികസനം ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ നടത്തിവരുന്ന സമരങ്ങളുടെ തുടര്‍ച്ചയായാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് അഡ്വ. എ.മനാഫ്, സെക്രട്ടറി എസ്.ബിജു എന്നിവര്‍ അറിയിച്ചു.