Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ വിശ്വനാഥന്റെ 14-ാമത് ചരമവാര്‍ഷിക ദിനാചരണവും അവാര്‍ഡ് ദാനവും
22/12/2016

വൈക്കം: സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും എം.എല്‍.എയും ആയിരുന്ന സി.കെ വിശ്വനാഥന്റെ 14-ാമത് ചരമവാര്‍ഷിക ദിനാചരണവും അവാര്‍ഡ് ദാനവും 24ന്  നടക്കും. ആദ്യകാല ട്രേഡ് യൂണിയന്‍ നേതാവും ഗ്രന്ഥകാരനുമായ എന്‍.കെ കമലാസനനാണ് ഈ വര്‍ഷത്തെ സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ്. 10000 രൂപയും പ്രശസ്തി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. രാവിലെ പത്തിന് എ.ഐ.ടി.യു.സി ഓഫീസിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളന ഉദ്ഘാടനവും അവാര്‍ഡ് ദാനവും കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ അനുസ്മരണ പ്രസംഗം നടത്തും. സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വഹിക്കും. കേണല്‍ രാജീവ് മണ്ണാളി ക്യാഷ് അവാര്‍ഡ് നല്‍കും. എന്‍.കെ കമലാസനന്‍ മറുപടി പ്രസംഗം നടത്തും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, അഡ്വ. പി.കെ ചിത്രഭാനു, ആര്‍.സുശീലന്‍, പി.സുഗതന്‍, അഡ്വ. അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, സി.കെ ആശ എം.എല്‍.എ, മുന്‍എം.എല്‍.എമരായ കെ.അജിത്ത്, പി.നാരായണന്‍, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ജോണ്‍ വി.ജോസഫ്, സി.എം തങ്കപ്പന്‍, കെ.ഡി വിശ്വനാഥന്‍, ടി.എം സദന്‍, ലീനമ്മ ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.