Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മധുരം തിരുമധുരം പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക-അനദ്ധ്യാപക സമാഗമം ജനുവരി 2ന്
22/12/2016

വൈക്കം:1949-ല്‍ പ്രവര്‍ത്തനമാരംഭിച്ച വൈക്കം സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനം 67 വര്‍ഷം പിന്നിടുകയാണ്. സ്‌കൂളിന്റെ മധുരം തിരുമധുരം പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക-അനദ്ധ്യാപക സമാഗമം ജനുവരി 2ന് ഉച്ചയ്ക്ക് 2.30ന് തെരേസ്യന്‍ അങ്കണത്തില്‍ നടക്കും. എഴുപതുകളില്‍ ബോയ്‌സിനും പ്രവേശനമുണ്ടായിരുന്ന സ്‌കൂളില്‍ എഴുപത്താറോടുകൂടി ആണ്‍കുട്ടികള്‍ക്കുള്ള പ്രവേശനം അവസാനിപ്പിക്കുകയായിരുന്നു. 1998-ലാണ് ഹയര്‍സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. വൈക്കം ഉപജില്ലയില്‍ എസ് എസ് എല്‍ സിക്ക് 15 വര്‍ഷമായി 100 ശതമാനം വിജയം കരസ്ഥമാക്കുകയും എററവും അധികം എ പ്ലസ് നേടുകയും ചെയ്യുന്നുവെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. 2001,2002 വര്‍ഷങ്ങളില്‍ ഹയര്‍സെക്കണ്ടറി വിഭാഗവും 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. പൂര്‍വ്വ സൂരികളുടെ സംഗമമഹാമഹത്തോടനുബന്ധിച്ചു നാളെ രാവിലെ 9.30ന് നടക്കുന്ന വിളംബര ജാഥ റവ.ഡോ. പോള്‍ ചിററിനപ്പള്ളി ഫ്‌ളാഗ് ഓഫ് ചെയ്യും. ജനുവരി 2ന് നടക്കുന്ന മധുരം തിരുമധുരം സംഗമ പരിപാടി സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജെയ്‌ജോണ്‍ പേരയില്‍ അദ്ധ്യക്ഷത വഹിക്കും. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. വിദ്യാലയ വികസന പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍ ജഡ്ജ് ആനി ജോണ്‍ മഠത്തില്‍ നിര്‍വ്വഹിക്കും. വെല്‍ വിഷേഴ്‌സ് ഫോറം ലോഗോ പ്രകാശനം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കും. എം ജി യൂണിവേഴ്‌സിററി സിന്‍ഡിക്കേററ് മെമ്പര്‍ അഡ്വ. പി കെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. പി രാജീവ്, ചന്ദ്രന്‍ എം എം, ജി ശ്രീകുമാരന്‍ നായര്‍, ലിസിയമ്മ സി ജെ, ആന്‍സി ജേക്കബ്, അനിത ജി നായര്‍, പ്രൊഫ. ഇന്ദിരക്കുട്ടി, ഡോ. സിസ്റ്റര്‍ സോഫി ഐസക്ക്, അനില്‍ മഴുവഞ്ചേരി, സംഗീത കെ ആര്‍ എന്നിവര്‍ പ്രസംഗിക്കും.