Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജെട്ടിയിലെ സ്റ്റേഷന്‍ മാസ്റ്ററെ മര്‍ദ്ദിച്ചതായി പരാതി
22/12/2016

വൈക്കം: ബോട്ട്‌ജെട്ടിയിലെ സ്റ്റേഷന്‍ മാസ്റ്ററെ നാലംഗ സംഘം മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. പരുക്കേററ മുറിഞ്ഞപുഴ നികര്‍ത്തില്‍ ബാഹുലേയ(46)നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. അക്രമത്തിന് നേതൃത്വം നല്‍കിയ പള്ളിപ്പുറം നികര്‍ത്തില്‍ മേനോന്‍കാട്ടില്‍ സുബിന്‍ (22), വാരനാട് നെഴുവിങ്കല്‍ അലക്‌സ് (23), ചേര്‍ത്തല നികര്‍ത്തില്‍ സുജിത്ത് (27), അരുണ്‍നിവാസില്‍ അരുണ്‍ (27) എന്നിവരെ വൈക്കം പോലീസ് നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഓടിച്ചിട്ടു പിടികൂടി. ഇവരില്‍ രണ്ടുപേര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. മുന്‍പ് ജെട്ടിയില്‍ ടിക്കറെറടുക്കുന്നതുസംബന്ധിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി എന്നും പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്നും ആളുമാറിയാണ് മര്‍ദ്ദനം നടത്തിയതെന്നും പറയപ്പെടുന്നു.