Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാക്കേക്കടവ്- നേരേകടവ് പാലംപണിയുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ ഭാഗത്തുനിന്നുമുണ്ടായ സമരം ഒത്തുതീര്‍പ്പായി.
22/12/2016
നേരെകടവില്‍ നിന്നും മാക്കേക്കടവിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ചെറുവള്ളം.

വൈക്കം: നിയുക്ത തുറവൂര്‍ പമ്പ ഹൈവെയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമായ മാക്കേക്കടവ്- നേരേകടവ് പാലംപണിയുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ ഭാഗത്തുനിന്നുമുണ്ടായ സമരം ഒത്തുതീര്‍പ്പായി. ഇതേത്തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണ ജോലികള്‍ പുനരാംഭിച്ചു. ഉദയനാപുരം പഞ്ചായത്തിലെ നേരേകടവില്‍ നിന്നും മാക്കേക്കടവിലേക്കുള്ള ജങ്കാര്‍ സര്‍വീസ്, പുതിയ പാലത്തിന്റെ പണി തുടങ്ങിയതോടുകൂടി നിലച്ചു. എന്നാല്‍ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും മാസങ്ങളായി ബദല്‍ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. ചെറുവള്ളമുപയോഗിച്ചുള്ള കടത്ത് മാത്രമാണ് നിലവില്‍ ഉള്ളത്. നിലവില്‍ ഈ വള്ളത്തിലൂടെയുള്ള കായല്‍യാത്ര സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും അപകടം നിറഞ്ഞതും ഭീതിപ്പെടുത്തുന്നതുമാണ്. പോളശല്യവും ചെറുവള്ളങ്ങളിലുള്ള യാത്രയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി നേരേകടവില്‍ നിന്ന് മാക്കേക്കടവിന് പകരം മണപ്പുറം കടവിലേക്ക് ഒരു പുതിയ ജങ്കാര്‍ സര്‍വീസ് ആരംഭിക്കണമെന്ന ആവശം ശക്തമായിരിക്കുകയാണ്. നിലവില്‍ വൈക്കം ചെമ്മനാകരിയില്‍ നിന്നും മണപ്പുറത്തേക്ക് ചെറുവാഹനങ്ങള്‍ കയറ്റാവുന്ന മിനി ജങ്കാര്‍ സര്‍വീസ് നിലവിലുണ്ട്. മണപ്പുറം ബോട്ട്‌ജെട്ടിയുടെ അപാകതകള്‍ പരിഹരിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കി നേരേകടവില്‍ നിന്നുകൂടി ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചാല്‍ അക്കരെയിക്കരെയുള്ള രണ്ടുപഞ്ചായത്തുകള്‍ക്കും വരുമാനശ്രോതസ്സായി മാറും. നേരേകടവ്-മണപ്പുറം ജങ്കാര്‍ സര്‍വീസ് ആരംഭിച്ചാല്‍ ഈ പ്രദേശത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് തദ്ദേശവാസികളുടെ പ്രതീക്ഷ.