Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലായില്‍ മാത്തനെന്ന മാത്യു(44)വിന്റെ കൊലപാതക തെളിയിക്കുന്നതിനുള്ള അവസാനഘട്ട അന്വേഷണം ഇന്നലെ നടത്തി
22/12/2016
തലയോലപ്പറമ്പില്‍ കൊല്ലപ്പെട്ട മാത്തന്റെ തലയോട്ടി കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സ് മൂവാറ്റുപുഴയാറ്റില്‍ തിരച്ചില്‍ നടത്തുന്നു.

തലയോലപ്പറമ്പ്: കാലായില്‍ മാത്തനെന്ന മാത്യു(44)വിന്റെ കൊലപാതക തെളിയിക്കുന്നതിനുള്ള അവസാനഘട്ട അന്വേഷണം ഇന്നലെയും നടന്നു. വൈക്കത്തെ ഫയര്‍ ഫോഴ്‌സും കോട്ടയത്തെ പോലീസ് സ്‌ക്വാഡുമാണ് ഇന്നലെ അന്വേഷണം നടത്തിയത്. മാത്യുവിന്റെ തലയോട്ടി ഇടവട്ടം കടവിനടുത്ത് മൂവാറ്റുപുഴയാറില്‍ തള്ളിയെന്നാണ് പ്രതി അനീഷ് പോലീസിനു മൊഴികൊടുത്തിട്ടുള്ളത്. ഫയര്‍ ഫോഴ്‌സ് കടവില്‍ വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും തലയോട്ടി ലഭിച്ചില്ല. വൈകുന്നേരം നാലിന് തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപം മാത്യുവിന്റെ കാറിന്റെ താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവക്കുവേണ്ടി കോട്ടയം ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. 2008 നവംബര്‍ 25നാണ് മാത്യുവിനെ കഴുത്തില്‍ കയര്‍ കുരുക്കി പള്ളിക്കവലക്കടുത്തുള്ള സ്‌ക്രീന്‍ പ്രിന്റ് കടയില്‍വെച്ച് അനീഷ് കൊല്ലപ്പെടുത്തുന്നത്. പിന്നീട് മൃതദേഹം കടക്കുള്ളില്‍ കുഴിച്ചുമൂടുകയും ചെയ്തു. തലയോട്ടി കണ്ടെത്താനുള്ള അന്വേഷണം ഏതാണ്ട് നിര്‍ത്തിയ മട്ടാണ്. ഇന്ന് പ്രതിയെ വൈക്കം കോടതിയില്‍ ഹാജരാക്കും.