Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.ജെ.തോമസിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെയും മെമ്മോറിയല്‍ ചാരിററബിള്‍ ട്രസ്റ്റിന്റെയും ഉദ്ഘാടനം നടത്തി
22/12/2016
ടി.ജെ.തോമസിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെയും മെമ്മോറിയല്‍ ചാരിററബിള്‍ ട്രസ്റ്റിന്റെയും ഉദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

വൈക്കം: ജനനന്മയെ സാമൂഹ്യപുരോഗതിയ്ക്കായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ അത് മഹത്തായ സേവനത്തിന്റെ പുതിയ വഴി തുറക്കല്‍ ആയിരിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടി.ജെ.തോമസിന്റെ ഒന്നാം ചരമവാര്‍ഷികവും മെമ്മോറിയല്‍ ചാരിററബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വളരെയധികം പ്രതിസന്ധികളിലൂടെ രാജ്യം മുന്നോട്ടു പോകുമ്പോള്‍ നാടിനെ സ്‌നേഹിച്ചിരുന്ന ഇതുപോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ സ്മരിക്കേണ്ടത് ഇന്നത്തെ കാലഘടത്തിന്റെ ആവശ്യമാണെന്നും, അഭിപ്രായ വ്യത്യാസങ്ങള്‍ സംഘടനാപ്രവര്‍ത്തനത്തെ ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാര്‍ദ്ദത്തിന് ഭീഷണി ഉയര്‍ന്നപ്പോള്‍ വൈക്കത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനിന്നിട്ടുണ്ട്. ഇത് തെളിയിക്കുന്നത് വൈക്കത്തിന് മഹത്തായ ഒരു നേതൃത്വപാരമ്പര്യം ഉണ്ടെന്നാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ട്രസ്റ്റ് ചെയര്‍മാന്‍ മോഹന്‍ ഡി.ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യന്‍ ജോയി, എം.ജി യൂണിവേഴ്‌സിററി സെനററ് അംഗം അഡ്വ.പി.കെ ഹരികുമാര്‍, മുന്‍ എം.എല്‍.എമാരായ പി.നാരായണന്‍, കെ.അജിത്ത്, അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍, അഡ്വ. പി.എ സലിം, പി.ശിവദാസ്, വി.ജോസഫ്, അബ്ദുല്‍ സലാം റാവുത്തര്‍, അക്കരപ്പാടം ശശി, അഡ്വ.പി.പി സിബിച്ചന്‍, ബി.അനില്‍കുമാര്‍, ലീലാമ്മ തോമസ്, അയ്യേരി സോമന്‍, മോഹനന്‍ പുതുശ്ശേരി, പി.രഘുവരന്‍ എന്നിവര്‍ പ്രസംഗിച്ചു.