Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്കും സംഗീതജ്ഞന്‍ എം.കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്കും സ്വീകരണം നല്‍കി.
22/12/2016
യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തില്‍ സംഗീതജ്ഞരായ ശ്രീകുമാരന്‍ തമ്പിക്കും എം.കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്കും നല്‍കിയ സ്വീകരണ സമ്മേളനം സത്യഗ്രഹ സ്മാരകഹാളില്‍ ഗാനരചയിതാവ് എസ്.രമേശന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗാനരചനയുടെ അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്കും സംഗീതജ്ഞന്‍ എം.കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്കും യുവകലാസാഹിതി മണ്ഡലം കമ്മിററിയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വൈക്കം സത്യഗ്രഹസ്മാരക ഹാളില്‍ നടന്ന സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ നിര്‍വഹിച്ചു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അരവിന്ദന്‍ കെ.എസ് മംഗലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. പിന്നണി ഗായകരായ ദേവാനന്ദ്, വൈക്കം വിജയലക്ഷ്മി, വൈക്കം ഹരികൃഷ്ണന്‍, ഗിരീഷ് വര്‍മ, ഉദയ് രാമചന്ദ്രന്‍ എന്നിവര്‍ ശ്രീകുമാരന്‍ തമ്പി-എം.കെ അര്‍ജ്ജുനന്‍ ടീമിന്റെ ഗാനങ്ങള്‍ ആലപിച്ചു. വൈക്കം വിജയന്റെ പുല്ലാങ്കുഴല്‍ വാദനവും നടന്നു. അനുശ്രീ ആര്‍.നായര്‍ കവിത അവതരിപ്പിച്ചു. കര്‍ണാടക സംഗീതജ്ഞനായ വൈക്കം വാസുദേവന്‍ നമ്പൂതിരി, യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം സതീശന്‍, സംസ്ഥാന സെക്രട്ടറി കെ.ബിനു, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, മഹാകവി പാലാ ട്രസ്റ്റ് പ്രസിഡന്റ് ഡോ. പള്ളിപ്പുറം മുരളി, ബഷീര്‍ സ്മാരകട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം കുസുമന്‍, മോഹന്‍ ഡി.ബാബു, അംബരീഷ് ജി.വാസു, രാജന്‍ അക്കരപ്പാടം, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി സാംജി ടി.വി പുരം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് 'ഹൃദയസരസ്സിലെ പ്രണയപുഷ്പങ്ങള്‍' എന്നപേരില്‍ പ്രമുഖകലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീതസായാഹ്‌നം അരങ്ങേറി.