Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ എസ് എസ് യൂണിയന്‍ താലൂക്ക് സമ്മേളനം നടത്തി
21/12/2016
താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ കരയോഗ വനിതാസമാജം- ബാലസമാജം എന്നിവയുടെ സമ്മേളനം കെ.സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാഭ്യാസത്തിന്റെ മഹത്വം ദീര്‍ഘവീക്ഷണത്തോടെ തിരിച്ചറിയുകയും അത് പെണ്‍കുട്ടികളുള്‍പ്പെടെ എല്ലാവര്‍ക്കും നല്‍കാന്‍ ശക്തിശ്രോതസ്സായ് പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനാണ് മന്നത്ത് പത്മനാഭന്‍ എന്ന്് അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു. എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ താലൂക്കിലെ കരയോഗ-വനിതാസമാജ-ബാലസമാജ സംഘാംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എന്‍.എന്‍ സ്മാരക എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കെ.പി രഘുനാഥിനെയും മികച്ച സമ്മിശ്രകൃഷിക്കാരായ എം.എന്‍ ശശികുമാര്‍, വേണുഗോപാല്‍, മികച്ച ക്ഷീരകര്‍ഷകന്‍ ആര്‍.രാജേഷ് കുമാര്‍ മികച്ച മത്സ്യകര്‍ഷകന്‍ സൂരജ് പ്രേം എന്നിവരെയും പുരസ്‌ക്കാരം നല്‍കി ആദരിച്ചു.ഡോക്ടറേററ് നേടിയ പി.സി രാധിക, എ.എസ് ഹരികൃഷ്ണന്‍, രാഹുല്‍ ചന്ദ്രന്‍, ജ്യോതിലക്ഷ്മി എന്നിവരെയും ആദരിച്ചു. വിദ്യാഭ്യാസമേഖലയില്‍ റാങ്ക് നേടിയ കെ.ഗോപിക, ദിവ്യ .വി നായര്‍, നവ്യ ചന്ദ്രന്‍, എസ്.രോഹിണി, ശ്രീഹരി എസ് .നായര്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. നായര്‍ സര്‍വ്വീസ് സൊസൈററിയുടെ വിദ്യാഭ്യാസ ധനസഹായം യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്. മധു വിതരണം ചെയ്തു. വിവിധ എന്‍ഡോവ്‌മെന്റ് ഡോ. പി.ജി നായര്‍ വിതരണം ചെയ്തു. ആധ്യാത്മിക മത്സരവിജയികള്‍ക്കുള്ള സമ്മനദാനം എന്‍.ജി ബാലചന്ദ്രന്‍ നിര്‍വഹിച്ചു. പൂക്കള മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വനിതായൂണിയന്‍ പ്രസിഡന്റ് കെ.ജി രാജലക്ഷ്മി വിതരണം ചെയ്തു.യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍,എന്‍.കെ രാജശേഖരന്‍ നായര്‍, എന്‍.പത്മനാഭപിള്ള എന്നിവര്‍ പ്രസംഗിച്ചു.