Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറാം വാര്‍ഷികവും തിരുവാതിര സംഗീതോത്സവവും
21/12/2016

വൈക്കം: വൈക്കത്തപ്പന്‍ സംഗീത സേവാ സംഘത്തിന്റെ ആറാം വാര്‍ഷികവും തിരുവാതിര സംഗീതോത്സവവും ജനുവരി 10, 11 തീയതികളില്‍ നടക്കും. രാവിലെ 8.30ന് വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേററീവ് ഓഫീസര്‍ ആര്‍ മുരളീധരന്‍ നായര്‍ ഭദ്രദീപ പ്രകാശനം നടത്തും. രാവിലെ 6ന് ശിവസ്തുതി, 7ന് മംഗളവാദ്യം, 9ന് സംഗീതാരാധന, വൈകിട്ട് 5ന് തിരുവാതിരകളി, 6ന് ചെന്നൈ കുമാര സ്വാമി അവതരിപ്പിക്കുന്ന സാക്‌സസ്‌ഫോണ്‍ കച്ചേരി എന്നിവയും 11ന് രാവിലെ 6ന് ശിവസ്തുതി, 7ന് മംഗളവാദ്യം, 8.30ന് പഞ്ചരത്‌നകീര്‍ത്തനാലാപനം, സംഗീതതാരാധന, വൈകിട്ട് 5ന് തിരുവാതിരകളി, 6ന് പ്രശസ്ത സംഗീത വിദ്വാന്‍ ചെന്നൈ അഭിഷേക് രഘുറാം അവതരിപ്പിക്കുന്ന സംഗീത കച്ചേരി എന്നിവയുമുണ്ടായിരിക്കും.